രാജാക്കാട് ∙ രാജാക്കാട് പഞ്ചായത്തിൽ രണ്ടര പതിറ്റാണ്ടിലധികം തുടർന്ന എൽഡിഎഫ് ഭരണം അവസാനിപ്പിച്ച് യുഡിഎഫ് മിന്നും ജയം നേടിയപ്പോഴും ഒൻപതാം വാർഡിൽ യുഡിഎഫ് വിമത സ്ഥാനാർഥി വിജയിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ ഭിന്നത രൂക്ഷം.
യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് പ്രതിനിധി സിബി കാെച്ചുവള്ളാട്ട് മത്സരിച്ച ഇവിടെ മുസ്ലിം ലീഗിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ലീഗ് പ്രതിനിധി സുധീർ കോട്ടക്കുടി സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. സിപിഐ പ്രതിനിധിയായ എൽഡിഎഫ് സ്ഥാനാർഥി പ്രിൻസ് മാത്യു രണ്ടാമതെത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി സിബി കാെച്ചുവള്ളാട്ട് മൂന്നാം സ്ഥാനത്തായി.
പല കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചില്ലെന്നും വിമത സ്ഥാനാർഥിയെ പിന്തുണച്ചെന്നുമാണ് കേരള കോൺഗ്രസിന്റെ ആരോപണം.
ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകുന്നില്ലെന്നും കേരള കോൺഗ്രസ് നേതാക്കൾ പറയുന്നു.
കോൺഗ്രസ് 9, കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ സീറ്റ് നിലയെങ്കിലും സ്വതന്ത്രനായി വിജയിച്ചയാളെക്കൂടി ഉൾപ്പെടുത്തി യുഡിഎഫ് അംഗങ്ങളുടെ എണ്ണം 11 ആണെന്ന് വ്യക്തമാക്കി ചില കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുവെന്നും സിബി കാെച്ചുവള്ളാട്ട് പറയുന്നു. മുന്നണി ധാരണ അനുസരിച്ച് കേരള കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടതാണ്.
എന്നാൽ കോൺഗ്രസ് തന്നെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഏറ്റെടുത്തതെന്നും കേരള കോൺഗ്രസ് നേതാക്കൾ പരാതിപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

