സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ GrapheneOS ഗൂഗിൾ പിക്സൽ ഫോണുകൾക്ക് പുറമെ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ Motorola-യുടെ സ്നാപ്ഡ്രാഗൺ പ്രൊസസറുള്ള ഫോണുകളിലേക്കും വ്യാപിപ്പിക്കുന്നു. Mastodon-ൽ പങ്കുവെച്ച ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, ഈ പുതിയ കൂട്ടുകെട്ടിലൂടെയുള്ള ആദ്യ സ്മാർട്ട്ഫോണുകൾ 2027-ൽ വിപണിയിൽ എത്തും.
ഫോണുകൾ പുറത്തിറങ്ങുമ്പോൾ GrapheneOS മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകില്ലെങ്കിലും, നിർമ്മാതാക്കളായ Motorola-യുടെ പിന്തുണ ഈ ഉപകരണങ്ങൾക്ക് ലഭിക്കുന്നതാണ്. നിലവിലെ പിക്സൽ ഫോണുകളെ അപേക്ഷിച്ച് ഉയർന്ന ഹാർഡ്വെയർ സവിശേഷതകളുള്ള ഫ്ലാഗ്ഷിപ്പ് മോഡലുകളായിരിക്കും ഇവ.
സുരക്ഷാ സവിശേഷതകളും പ്രകടനമികവും മുൻനിർത്തി എത്തുന്നതിനാൽ ഇവയ്ക്ക് ഉയർന്ന വിലയുണ്ടാകുമെന്നാണ് സൂചന. കൂടുതൽ വിലകുറഞ്ഞ മോഡലുകൾ പിന്നീട് വിപണിയിലെത്തുമെന്നും, എന്നാൽ ഇതിനായുള്ള കൃത്യമായ സമയപരിധി ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
“ലോവർ എൻഡ് ഡിവൈസുകൾ ഞങ്ങളുടെ ആവശ്യകതകൾ നിറവേറ്റാൻ കൂടുതൽ സമയമെടുക്കും, കാരണം അപ്ഡേറ്റുകളും സുരക്ഷാ സവിശേഷതകളും അത്രകണ്ട് മികച്ചതല്ല,” എന്ന് GrapheneOS വ്യക്തമാക്കി. “ഇത് പ്രധാനമായും ക്വാൽകോം (Qualcomm) ഇത് കൈകാര്യം ചെയ്യുന്ന രീതി കാരണം സംഭവിക്കുന്നതാണ്.
ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ ഫ്ലാഗ്ഷിപ്പുകൾക്ക് മികച്ച സുരക്ഷാ സവിശേഷതകളാണുള്ളത്. ഫ്ലാഗ്ഷിപ്പുകൾക്ക് താഴെയുള്ള മോഡലുകൾക്കും ദീർഘകാല അപ്ഡേറ്റുകൾ ലഭിക്കുന്നതിന് മോട്ടറോള അവയ്ക്ക് പണം നൽകേണ്ടതുണ്ട്.” സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമുള്ള GrapheneOS, ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു ആൻഡ്രോയിഡ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റമാണ്.
ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കുന്ന ആപ്പ് സാൻഡിങ്ബോക്സിങ് (app sandboxing), സീറോ-ഡേ വൾനറബിലിറ്റികളിൽ നിന്നുള്ള സംരക്ഷണം, പെർമിഷനുകൾ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഗൂഗിൾ ആപ്പുകൾ പോലും ഇതിൽ സുരക്ഷിതമായി സാൻഡ്ബോക്സ് ചെയ്യപ്പെടുന്നു.
സ്വന്തമായി ഹാർഡ്വെയർ നിർമ്മാണം നടപ്പിലാക്കാത്ത ഒരു ലാഭേച്ഛയില്ലാത്ത സംഘടനയാണ് GrapheneOS.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

