രാജ്യത്തിന്റെ ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നാളെ നഗരത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ മുൻകരുതലുകളും ഏർപ്പെടുത്തി. നാളെ ഉച്ചയ്ക്ക് 12.30 മുതൽ 2 വരെയും വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയങ്ങളിലാണ് പ്രധാനമായും ഗതാഗത നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്.
ദേശീയപാത 544-ൽ കളമശേരി എസ്സിഎംഎസ് മുതൽ ടിവിഎസ് ജംക്ഷൻ വരെയും, മെഡിക്കൽ കോളജ് റോഡിൽ എച്ച്എംടി ജംക്ഷൻ മുതൽ തോഷിബ ജംക്ഷൻ വരെയുള്ള ഭാഗങ്ങളിലും ഗതാഗത തടസ്സമോ നിയന്ത്രണങ്ങളോ ഉണ്ടാകും. കൂടാതെ, സീ പോർട്ട് എയർപോർട്ട് റോഡിൽ തോഷിബ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള പാതയിലും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി കൊച്ചി സിറ്റി പരിധിയിൽ നാളെ സമ്പൂർണ ഡ്രോൺ നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം പൊലീസ് ബദൽ മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്.
ആലുവയിൽ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്ക് യാത്ര തിരിക്കുന്ന വാഹനങ്ങൾ പറവൂർ കവലയിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് യുസി കോളജ് ജംക്ഷനിൽ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂർ – മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിലെത്തണം. തുടർന്ന് ചേരാനല്ലൂർ ജംക്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് ദേശീയപാത 66 വഴി ഇടപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്.
കളമശേരി കണ്ടെയ്നർ റോഡ് അണ്ടർപാസ് വഴി വലത്തോട്ടു തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴിയോ അല്ലെങ്കിൽ കളമശേരി എച്ച്എംടി ജംക്ഷനിൽ നിന്നു ടിവിഎസ് ജംക്ഷൻ റോഡ് വഴിയോ യാത്രക്കാർക്ക് സഞ്ചരിക്കാവുന്നതാണ്. പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി എന്നീ ഭാഗങ്ങളിൽ നിന്ന് തൃപ്പൂണിത്തുറ, എറണാകുളം മേഖലകളിലേക്ക് വരുന്ന വാഹനങ്ങൾ പള്ളിക്കര, കരിമുകൾ, അമ്പലമുകൾ റോഡ് വഴി ഇരുമ്പനം ജംക്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.
കളമശേരി എച്ച്എംടി ജംക്ഷനിൽ നിന്നു സീപോർട്ട് എയർപോർട്ട് വഴി തോഷിബ ജംക്ഷനിലേക്കുള്ള വാഹനങ്ങൾ നേരെ മെഡിക്കൽ കോളജ് റോഡ് വഴി പോകണം. തോഷിബ ജംക്ഷനിൽ നിന്നു സീപോർട്ട്– എയർപോർട്ട് റോഡ് വഴി യാത്ര തുടരുന്ന വാഹനങ്ങൾ വള്ളത്തോൾപ്പടി ജംക്ഷനിൽ നിന്ന് ഇടപ്പള്ളി – പൂക്കാട്ടുപടി റോഡ്, ഒലിമുഗൾ ജംക്ഷനിൽ നിന്ന് കെബിപിഎസ് ഭാഗം, ജില്ലാ പഞ്ചായത്ത് ഓഫിസ് ജംക്ഷനിൽ നിന്ന് കെബിപിഎസ് ഭാഗം, കാക്കനാട് സിഗ്നൽ ജംക്ഷനിൽനിന്ന് ഐഎംജി എന്നിവിടങ്ങളിലേക്കു തിരിഞ്ഞു പോകണം.
സീപോർട്ട് എയർപോർട്ട് റോഡ് വഴി തൃപ്പൂണിത്തുറ ഭാഗത്തേക്ക് യാത്ര തുടരുന്ന വാഹനങ്ങൾ ചിത്രപ്പുഴ പാലം വഴി പോകേണ്ടതാണ്. തൃപ്പൂണിത്തുറയിൽ നിന്നു സീപോർട്ട്–എയർപോർട്ട് റോഡ് വഴി കാക്കനാട്, ആലുവ ഭാഗങ്ങളിലേക്കു വരുന്ന വാഹനങ്ങൾക്കായി താഴെ പറയുന്ന വഴിതിരിച്ചുവിടലുകൾ ഏർപ്പെടുത്തിയിരിക്കുന്നു:
– ഇരുമ്പനം ജംക്ഷനിൽ നിന്ന് എൻഎസ് ജംക്ഷൻ, പേട്ട
വഴി വൈറ്റിലയിലേക്ക്.
– ഈച്ചമുക്ക് ജംക്ഷനിൽ നിന്നു വെണ്ണല, പാലാരിവട്ടം ഭാഗത്തേക്ക്.
– കാക്കനാട് സിഗ്നൽ ജംക്ഷനിൽ നിന്ന് പാലാരിവട്ടം ഭാഗത്തേക്ക്.
– ഒലിമുഗൾ ജംക്ഷനിൽനിന്ന് എൻജിഒ ക്വാർട്ടേഴ്സ് വഴി പാലാരിവട്ടത്തേക്ക്.
– ജഡ്ജിമുക്ക് ജംക്ഷനിൽനിന്നു കാർഡിനൽ സ്കൂൾ വഴി ഇടപ്പള്ളി – പൂക്കാട്ടുപടി റോഡ് വഴി ഇടപ്പള്ളി ഭാഗത്തേക്ക്.
– വള്ളത്തോൾപ്പടി ജംക്ഷനിൽനിന്ന് ഇടപ്പള്ളി – പൂക്കാട്ടുപടി റോഡ് വഴി ഇടപ്പള്ളി ഭാഗത്തേക്ക്.
– തോഷിബ ജംക്ഷനിൽനിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്ക്.
– എച്ച്എംടി ജംക്ഷനിൽ നിന്ന് ടിവിഎസ് ജംക്ഷൻ വഴി ഇടപ്പള്ളി ഭാഗത്തേക്ക്. എൻഎച്ച് 544 വഴി ആലുവയിലേക്കു പോകുന്ന വാഹനങ്ങൾ പ്രീമിയർ ജംക്ഷനിൽനിന്നു പുതിയ റോഡ് ജംക്ഷനിലൂടെ കണ്ടെയ്നർ റോഡ് വഴി പഴയ ആനവാതിൽ ജംക്ഷനിലെത്തി പാതാളം വഴി നേരെ ആലുവ ഭാഗത്തേക്ക് പോകേണ്ടതാണ്.
യാത്രക്കാരുടെ സുരക്ഷയും ഗതാഗത സുഗമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കളമശേരി എസ്സിഎംഎസ് ജംക്ഷൻ മുതൽ കളമശേരി ടിവിഎസ് ജംക്ഷൻ വരെയും, കളമശേരി എച്ച്എംടി, കളമശേരി മെഡിക്കൽ കോളജ് റോഡ്, സീപോർട്ട് എയർപോർട്ട് റോഡിലെ തോഷിബ ജംക്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴപ്പാലം വരെയുള്ള സ്ഥലങ്ങളിലെ റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാർക്കിങ്ങും വഴിയോരക്കച്ചവടവും പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

