കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ സിപിഐഎം നേതൃത്വത്തിലുള്ള സ്ഥാപനത്തിനെതിരെ ഗുരുതര സാമ്പത്തിക തിരിമറി ആരോപണം ഉയർന്നിരിക്കുന്നു. സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായി പ്രവർത്തിക്കുന്ന നോർത്ത് മലബാർ എഡ്യൂക്കേഷൻ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ രംഗത്തുവന്നിരിക്കുന്നത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ആണ് ഈ സൊസൈറ്റിയുടെ പ്രസിഡന്റ്. 2015-ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി, വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളിൽ നിന്നും പണം പിരിച്ചെടുക്കുകയും പിന്നീട് അത് തട്ടിയെടുത്തു എന്നുമാണ് ഓഹരി ഉടമകളുടെ പ്രധാന ആരോപണം.
സൊസൈറ്റിയുടെ പേരിൽ സമാഹരിച്ച തുക എത്രയാണെന്നോ, സ്ഥാപനത്തിനായി എവിടെയാണ് ഭൂമി വാങ്ങിയത് എന്നോ സംബന്ധിച്ച് യാതൊരുവിധ വിവരങ്ങളും തങ്ങൾക്ക് ലഭ്യമല്ലെന്ന് ഓഹരി ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് വ്യത്യസ്ത കാറ്റഗറികളിലായിട്ടായിരുന്നു ഈ സംരംഭത്തിൽ ഓഹരി ഉടമകൾ ഉണ്ടായിരുന്നത്.
അതിൽ എ ക്ലാസ് ഒരു […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

