സംസ്ഥാനത്ത് കേരള, സിബിഎസ്ഇ, ഐസിഎസ്സി സിലബസുകളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർഥികൾക്കായി വിപുലമായ പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു. **27ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ** എറണാകുളം **സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തിൽ** വെച്ചാണ് ചടങ്ങ് നടക്കുക.
മികവ് തെളിയിച്ച വിദ്യാർഥികൾക്ക് മെഡലും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്യും. പൊതുപരീക്ഷകളിൽ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ഈ വേദിയിൽ ആദരിക്കും.
സിബിഎസ്ഇ പത്താം ക്ലാസ് വിഭാഗത്തിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർഥികൾക്കും ഈ സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. മെഡിക്കൽ, എൻജിനീയറിങ് പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ അൺ അക്കാദമിയുമായി സഹകരിച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർവീസുകളിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ അതിഥികളായി പങ്കെടുക്കും. വിദ്യാർഥികളുടെ ഓർമശക്തി വർധിപ്പിക്കുന്നതിനായുള്ള പ്രത്യേക പരിശീലന പരിപാടികളും, വിവിധ കരിയർ സാധ്യതകളെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന ക്ലാസുകളും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള അർഹരായ വിദ്യാർഥികൾക്ക് നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത ശേഷം ഗൂഗിൾ ഫോം പൂരിപ്പിച്ച് റജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി **0484 4447411** എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

