തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെയും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്കെതിരെയും ഡിഎംകെ വനിതാ നേതാവിന്റെ വിവാദ പരാമർശം.
വിജയ് യെ ‘നായ്’ എന്ന് വിശേഷിപ്പിച്ചായിരുന്നു നേതാവിന്റെ പ്രസംഗം. ഈ രീതിയിൽ തുടർന്നാൽ വിജയ് വൈകാതെ മൂക്കിൽ പഞ്ഞി വെച്ച് ഇരിക്കേണ്ടി വരുമെന്നും പ്രസംഗത്തിൽ ഭീഷണി മുഴക്കി.
ഡിഎംകെ നേതാവ് കനിമൊഴി വേദിയിൽ സന്നിഹിതയായിരിക്കെയാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. പ്രസംഗത്തിനിടെ ഡിഎംകെ പ്രവർത്തകർ ആർപ്പുവിളികളോടെ ഇതിനെ പ്രോത്സാഹിപ്പിച്ചെങ്കിലും, കനിമൊഴി അസ്വസ്ഥത പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വേദിയിലുണ്ടായിരുന്ന മേയർ പ്രിയ പൊട്ടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ടിവികെ സൈബർ പോരാളികൾ കനിമൊഴിക്കും മേയർ പ്രിയയ്ക്കും ഡിഎംകെയ്ക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ ‘നായ’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ നേതാക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ടിവികെ സൈബർ വിഭാഗത്തിന്റെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

