ലോകത്തിലെ മുൻനിര സമ്പദ്വ്യവസ്ഥകളിലൊന്നായ ഫ്രാൻസിൽ രൂക്ഷമായ വിലക്കയറ്റത്തിലും സാമ്പത്തിക പ്രതിസന്ധിയിലും പ്രതിഷേധിച്ച് ജനങ്ങൾ തെരുവിൽ. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്.
ശനിയാഴ്ച മാത്രം രാജ്യത്തുടനീളം 8 ലക്ഷം ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇതിൽ തലസ്ഥാനമായ പാരീസിൽ മാത്രം 1.10 ലക്ഷം പേർ പങ്കെടുത്തു.
ഫ്രഞ്ച് സമ്പദ്വ്യവസ്ഥയെ പ്രധാനമായും പിടിച്ചുലച്ചത് റഷ്യ-യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യൻ സംഘർഷങ്ങളുമാണ്. എന്നാൽ ഇതിനൊപ്പം സർക്കാരിന്റെ തെറ്റായ ചെലവുചുരുക്കൽ നയങ്ങളും പ്രതിസന്ധിക്ക് ആഴം കൂട്ടി.
റഷ്യക്കമേൽ ഏർപ്പെടുത്തിയ ഉപരോധം ക്രൂഡോയിൽ, എൽഎൻജി, എൽപിജി തുടങ്ങിയ ഊർോജോസ്രോതസ്സുകളുടെ ഇറക്കുമതിയെ സാരമായി ബാധിച്ചു. ഇറാൻ-യുഎസ് സംഘർഷം കൂടിയായതോടെ സ്ഥിതി കൂടുതൽ വഷളായി.
യൂറോപ്പിൽ ഏറ്റവും ഉയർന്ന ഇന്ധനവിലയുള്ള രാജ്യങ്ങളിലൊന്നായി ഫ്രാൻസ് മാറി. നിലവിൽ ഡീസൽ വില ലീറ്ററിന് 2.355 യൂറോ ആണ്.
യൂറോപ്പിലെ ശരാശരി വിലയായ 2.149 യൂറോ എന്ന നിരക്കിനേക്കാൾ വളരെ കൂടുതലാണിത്. സെപ്റ്റംബറിലെ കണക്കുപ്രകാരം പണപ്പെരുപ്പം 3.4 ശതമാനമായി ഉയർന്നു.
2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ പൊതുകടവും ആശങ്കാജനകമായി വർധിക്കുകയാണ്.
2025ൽ ജിഡിപിയുമായുള്ള കടത്തിന്റെ അനുപാതം 115 ശതമാനമായിരുന്നെങ്കിൽ, 2026ൽ ഇത് 120 ശതമാനത്തിലെത്തി. അതേസമയം ഇന്ത്യയിൽ കേന്ദ്രസർക്കാരിന്റെ കട
അനുപാതം 55.6 ശതമാനം മാത്രമാണ്. പ്രക്ഷോഭം വ്യാപകമാകാൻ പ്രധാന കാരണം പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കമാണ്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബജറ്റിൽ 32% തുകയും ആഭ്യന്തര മന്ത്രാലയത്തിന്റെ 30% തുകയും പെൻഷൻ വിതരണത്തിനാണ് ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 14.1 ശതമാനത്തോളം വരും പെൻഷൻ ബാധ്യത.
സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പെൻഷൻ പ്രായം 62 എന്നതിൽ നിന്ന് പടിപടിയായി 64 ആക്കി മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും തൊഴിലാളി യൂണിയനുകളുടെയും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.
രാജ്യത്തെ സാമ്പത്തിക അസമത്വവും ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചു. ഫ്രാൻസിലെ മൊത്തം സമ്പത്തിന്റെ 47 ശതമാനവും ഏറ്റവും സമ്പന്നരായ 10% ആളുകളുടെ കൈവശമാണ്.
അതേസമയം ഏറ്റവും ദരിദ്രരായ 50% കുടുംബങ്ങളുടെ കൈവശം വെറും 8% സമ്പത്ത് മാത്രമാണുള്ളത്. പ്രതിസന്ധിക്ക് പരിഹാരമായി യുദ്ധങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനും ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുള്ളത് ആശ്വാസകരമാണ്.
ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സ്ഥിതിയുടെ താരതമ്യം:
* ജിഡിപി – ഇന്ത്യ: 4.15 ട്രില്യൻ ഡോളർ, ഫ്രാൻസ്: 3.6 ട്രില്യൻ ഡോളർ
* ശരാശരി ജിഡിപി വളർച്ച – ഇന്ത്യ: 7%, ഫ്രാൻസ്: 1%
* പെർ ക്യാപിറ്റ വരുമാനം – ഫ്രാൻസ്: 52,100 ഡോളർ, ഇന്ത്യ: 2500-2700 ഡോളർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

