ജർമനിയിലെ ബോഹുമിൽ ബഹുനില അപ്പാർട്മെന്റിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളികളുടെ ഭൗതികശരീരങ്ങൾ നാളെ(20) നാട്ടിലെത്തിച്ചേക്കുമെന്ന് റിപ്പോർട്ട്.
അപകടത്തിൽ മരണമടഞ്ഞ പെരിനാട് ചെമ്മക്കാട് അശ്വിനി നിവാസിൽ അഞ്ജലി എസ്. ജോയിയുടെ ബന്ധുക്കളെ ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി ജി.
ദേവരാജൻ ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് (19) വൈകിട്ടോടെ മൃതദേഹങ്ങൾ ജർമനിയിൽ നിന്നും നാട്ടിലേക്ക് അയയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതികശരീരങ്ങൾ പിന്നീട് പ്രത്യേക ആംബുലൻസുകളിൽ ബന്ധുക്കളുടെ വീടുകളിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ 14-ാം തീയതിയാണ് പെരിനാട് ചെമ്മക്കാട് അശ്വിനി നിവാസിൽ ഡി.
ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയി, സുഹൃത്തുക്കളായ ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു, കാലടി സ്വദേശി സിവിൻ ജോണി എന്നിവർ ജർമനിയിലെ അപ്പാർട്മെന്റിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ടത്.
അപകടസമയത്ത് അപ്പാർട്മെന്റിൽ ഉണ്ടായ കനത്ത പുക ശ്വസിച്ചാണ് മൂവരുടെയും മരണം സംഭവിച്ചത്. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ പടിക്കെട്ടുകൾ പൂർണ്ണമായി തകർന്നിരുന്നു.
മൂന്നാം നിലയിൽ താമസിച്ചിരുന്ന ഇവർക്ക് പുറത്തിറങ്ങി രക്ഷപ്പെടാൻ സാധിക്കാത്ത സാഹചര്യമാണ് അന്ന്ണ്ടായത്.

