നാരങ്ങാനം ∙ വോട്ടു കൊള്ളക്കു നേതൃത്വം നൽകുന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവക്കണമെന്നാവശ്യപ്പെട്ട് നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മറ്റി കണമുക്ക് ജംഗ്ഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.
മനോജ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് രമേശ് എം.ആർ. യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫിലിപ്പ് അഞ്ചാനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മാത്യു, ശ്രീകാന്ത് കളരിക്കൽ, ജയ്മോൻ കാക്കനാടൻ, പൊന്നമ്മ മാത്യു, ഗ്രേസമ്മ തോമസ്, ഗോപാലകൃഷ്ണൻ, ബിനുകുമാർ, അന്നമ്മ ഫിലിപ്പ്, രാജേഷ് കുമാർ, ബിജു മലയിൽ, സുമതിക്കുട്ടി ടീച്ചർ, വി.പി. തോമസ് തുടങ്ങിയവർ സംസാരിച്ചു.
കൂടാതെ സണ്ണി വി.സി., എ.ജി. എബ്രഹാം, ജോൺ ഫിലിപ്പോസ്, മനോജ് ഡേവിഡ് മാടപ്പള്ളിൽ, സ്നേഹ എം.
നായർ, ബിജു കൈതവന, സന്തോഷ് കുമാർ, റോയ് കൊന്നക്കൽ, ചാക്കോ മാത്യു, റോയ് പോയ്യാനിൽ എന്നിവർ പ്രതിഷേധ യോഗത്തിന് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

