കൊല്ലം ജില്ലയിലെ പരവൂരിൽ പുരുഷന്റേതെന്നു സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിനു സമീപം ആൾപ്പാർപ്പില്ലാത്ത പ്രദേശത്തുനിന്നാണ് ഏകദേശം രണ്ട് മാസത്തിലേറെ പഴക്കമുള്ള അവശിഷ്ടങ്ങൾ പുറത്തെടുത്തത്.
സംഭവസ്ഥലത്തുനിന്നും തലയോട്ടിയും ചില അസ്ഥികൂട ഭാഗങ്ങളും കണ്ടെടുത്തു.
ഇതിനു സമീപത്തുനിന്ന് വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. മരത്തിൽ തൂങ്ങിമരിച്ചതാണോ എന്ന സംശയത്തിലാണ് പൊലീസ്.
വിശദമായ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. രണ്ട് മാസം മുൻപ് ഈ പമ്പ്ഹൗസിനു സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട
നിലയിൽ ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ചാത്തന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയുടേതായിരുന്നു ഈ വാഹനം.
എന്നാൽ ഈ സംഭവത്തിന് ശേഷം പ്രതിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. നിലവിൽ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഈ പോക്സോ കേസ് പ്രതിയുടേതാണോ എന്ന കോണിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

