പാലാ നഗരസഭയിൽ ഭരണപക്ഷത്തെ ഒരു വിഭാഗത്തിന്റെ എതിർപ്പിനെത്തുടർന്ന് സിപിഎം സമ്മേളനവേദി മാറ്റേണ്ടി വന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയായി. സംഭവത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയാതെ വന്നതോടെ നഗരസഭയിലെ പ്രധാന കക്ഷിയായ കേരള കോൺഗ്രസും (എം) പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രതിപക്ഷത്തുള്ള 9 അംഗങ്ങളും ഭരണപക്ഷത്തെ 4 വിമത കോൺഗ്രസ് കൗൺസിലർമാരും ചേർന്നാണ് കൊട്ടാരമറ്റത്തെ നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സിപിഎം സമ്മേളനത്തിന് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. ഇതോടെ ഭരണപക്ഷം കടുത്ത പ്രതിരോധത്തിലായി.
സ്റ്റാൻഡ് വിട്ടുനൽകുന്നതിനെതിരെ ശക്തമായ നിലപാടുമായി ഇത്രയും പേർ രംഗത്തുവന്നപ്പോൾ, 10 അംഗങ്ങളുള്ള കേരള കോൺഗ്രസും (എം) 2 അംഗങ്ങളുള്ള സിപിഎമ്മും സ്വതന്ത്ര അംഗമായ നഗരസഭാധ്യക്ഷയും മാത്രമാണ് സ്റ്റാൻഡ് അനുവദിക്കുന്നതിനെ അനുകൂലിച്ചത്. ഇരുപക്ഷവും തുല്യബലത്തിൽ എത്തിയതോടെ നഗരസഭാ സെക്രട്ടറി അന്തിമ അനുമതി നൽകാൻ തയ്യാറായില്ല.
മതിയായ ഭൂരിപക്ഷ പിന്തുണ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള നിയമപരമായ പ്രശ്നങ്ങൾ കൂടി മുൻകൂട്ടി കണ്ടാണ് സ്റ്റാൻഡ് വിട്ടുനൽകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് നഗരസഭാ സെക്രട്ടറി എം.എസ്.ആകാശ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

