തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) പരിശോധിക്കും. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി അദ്ദേഹം നിലപാട് വ്യക്തമാക്കിയ നടപടി ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെ നേരത്തെയും പരാതികൾ എഐസിസിക്ക് മുന്നിലെത്തിയിരുന്നതായാണ് സൂചനകൾ ലഭിക്കുന്നത്. സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി നേരിട്ട് അന്വേഷണം നടത്തി ഹൈക്കമാൻഡിനെ വിവരങ്ങൾ ധരിപ്പിക്കും.
പാർട്ടിക്ക് അകത്തും സർക്കാരിലും കൃത്യമായ ഏകോപനമില്ലായ്മ നിലവിലുണ്ടെന്ന് ദീപ ദാസ്മുൻഷി നേരത്തെ തന്നെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും വിവരമുണ്ട്. തന്റെ വിമർശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണെന്നും ഇതിനായി ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
“പറയേണ്ട കാര്യങ്ങളെല്ലാം ഇന്നലെ പറഞ്ഞിരുന്നു.
താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും” അദ്ദേഹം വ്യക്തമാക്കി. നാല് മാസത്തിനിടെ യുഡിഎഫ് യോഗം കൂടിയത് ആകെ ഒരു തവണ മാത്രമാണെന്നും താൻ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതി നേരിട്ട് എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“യുഡിഎഫിൽ പ്രശ്നങ്ങളില്ല. പറഞ്ഞത് യാഥാർത്ഥ്യമാണ്.
പ്രതികരണം നടത്തിയത് ആരുടെയും പിന്തുണക്ക് വേണ്ടിയല്ല. പരാതി നേരിട്ട് എഐസിസിയെ അറിയിക്കും.
ആർക്കും സ്ഥാനമാനങ്ങൾ കൊടുത്തതിന് താൻ എതിരല്ല. എം കെ മുനീറായാലും ജി ദേവരാജനായാലും മികച്ച നേതാക്കൾ ആണ്.
ചില കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്” എന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

