സംസ്ഥാനത്ത് സൗജന്യ കേൾവി പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. ശബ്ദം ഹിയറിങ് എയ്ഡ് സെന്ററും ചേർന്നു സംഘടിപ്പിക്കുന്ന ‘കേൾക്കുന്നുണ്ടോ?’ എന്ന് പേരിട്ടിരിക്കുന്ന സൗജന്യ കേൾവി പരിശോധനാ ക്യാംപാണ് വരും ദിവസങ്ങളിൽ നടപ്പിലാക്കുന്നത്.
വരുന്ന 5 മുതൽ ആരംഭിക്കുന്ന ഈ പരിശോധനാ ക്യാംപ് ഈ മാസം 30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കേൾവി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന പൊതുജനങ്ങൾക്കായി തികച്ചും സൗജന്യമായാണ് ഈ പരിശോധനാ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
താൽപ്പര്യമുള്ളവർക്ക് നിശ്ചിത തീയതികൾക്കുള്ളിൽ ക്യാംപിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

