സ്മാർട്ട് വെയറബിൾ ഉപകരണങ്ങളുടെ നിരയായ പിക്സൽ വാച്ച് ഉപയോക്താക്കൾ നേരിടുന്ന ഗുരുതരമായ ബാറ്ററി ഡ്രെയ്ൻ പ്രശ്നത്തിൽ ഔദ്യോഗിക പ്രതികരണവുമായി ഗൂഗിൾ രംഗത്ത്. ഒന്നിലധികം തലമുറകളിൽപെട്ട
ഉപകരണങ്ങളെ ബാധിച്ച ഈ സാങ്കേതിക തകരാറിനെക്കുറിച്ച് കമ്പനിക്ക് ബോധ്യമുണ്ടെന്നും, പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. പ്രശ്നം കൃത്യമായി “തിരിച്ചറിഞ്ഞിട്ടുണ്ടെന്നും” ഗൂഗിൾ റെഡ്ഡിറ്റ് വഴി അറിയിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഈ തകരാർ “ചില പിക്സൽ വാച്ച് ഉപയോക്താക്കളെ മാത്രമാണ് ബാധിച്ചിട്ടുള്ളത്” എന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. എന്നിരുന്നാലും, തകരാർ പരിഹരിച്ചുകൊണ്ട് എപ്പോഴാണ് അപ്ഡേറ്റ് ലഭ്യമാക്കുകയെന്ന കൃത്യമായ തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല.
“കഴിയുന്നത്ര വേഗത്തിൽ” പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പിക്സൽ വാച്ച് 2, പിക്സൽ വാച്ച് 3, പിക്സൽ വാച്ച് 4, പിക്സൽ വാച്ച് 5 എന്നീ മോഡലുകളിൽ ബാറ്ററി സംബന്ധമായ പ്രയാസങ്ങൾ നേരിടുന്ന ഉപയോക്താക്കൾ പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റിനായി അല്പം കൂടി കാത്തിരിക്കേണ്ടി വരും.
സാങ്കേതിക വിപണിയിൽ ഹാർഡ്വെയറിനൊപ്പം സോഫ്റ്റ്വെയർ അപ്ഡേറ്റുകൾക്കും കമ്പനികൾ കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

