ഔഷധിയിലെ സൗന്ദര്യചികിത്സാവിവാദവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ തനിക്കെതിരെ മറുപടി നല്കിയ നടപടി ഏറെ വേദനിപ്പിച്ചെന്ന് വ്യക്തമാക്കി മുന്‍ ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്. ഗ്രൂപ്പ് പോരിന്റെ കാലത്ത് ലീഡര്‍ കെ.
കരുണാകരനു വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ വേട്ടയാടപ്പെട്ട പഴയ കാര്യങ്ങള്‍ മുരളീധരന് ഓര്‍ത്തില്ലെന്നും, കോണ്‍ഗ്രസിനെക്കാള്‍ താന്‍ സ്നേഹിച്ചത് ലീഡറുടെ കുടുംബത്തെയായിരുന്നുവെന്നും അവര്‍ പ്രതികരിച്ചു.
നിയമസഭയില്‍ ചോദ്യം ഉന്നയിച്ച വി.പി. സജീന്ദ്രനും മറുപടി പറഞ്ഞ മന്ത്രിയും ചേര്‍ന്ന് തന്നെ അപമാനിച്ചുവെന്നും, ഇതിനെതിരെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭന ജോര്‍ജ് വ്യക്തമാക്കി.
തനിക്ക് അലർജിയാണെന്നും ആയുര്‍വേദ ഉല്പന്നങ്ങള് ഉപയോഗിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും ഇതിനു പിന്നില്‍ ഔഷധിയില്‍ നടപടിക്കു വിധേയനായ മുന്‍ ഉദ്യോഗസ്ഥനാണെന്നും അവര്‍ ആരോപിച്ചു.
കുറച്ച് വിവരാവകാശ രേഖകളുമായി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്. ഔഷധിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും ശോഭന ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഔഷധിയില്‍ സൗന്ദര്യചികിത്സാവിഭാഗം തുടങ്ങാന്‍ താൻ നിര്‍ദേശിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. 300 കോഴിമുട്ട
പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തിമൊട്ട് ചെവിയില്‍ വയ്ക്കുകയും നെല്ലിക്കയ്ക്ക് പകരം നാരങ്ങാനീരുകൊണ്ട് തളം വയ്ക്കുകയും ചെയ്താല്‍ സൗന്ദര്യം വര്‍ധിക്കുമെന്ന് മുന്‍ ഔഷധി ചെയര്മാന് കണ്ടുപിടിച്ചതായി വാര്‍ത്ത കണ്ടുവെന്നും അതിന് എന്തെങ്കിലും പേറ്റന്റ് കിട്ടിയിട്ടുണ്ടോവെന്നുമായിരുന്നു നിയമസഭയിൽ വി.പി. സജീന്ദ്രന്റെ ചോദ്യം.
ഈ മുന്‍ ചെയര്‍മാന്റെ കണ്ടുപിടിത്തം ഔദ്യോഗികമായി ഔഷധി അംഗീകരിച്ചിട്ടുണ്ടോയെന്നും അംഗീകരിച്ചിട്ടില്ലെങ്കില്‍ മുന്‍ ഔഷധി ചെയര്‍മാന്റെ ചികിത്സാ ചെലവു തിരിച്ചുപിടിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. സാധാരണക്കാര്‍ക്കു മികച്ച ആയുര്‍വേദ ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി ആരംഭിച്ച സ്ഥാപനമാണ് ഔഷധിയെന്നായിരുന്നു ഈ വിഷയത്തില്‍ കെ.
മുരളീധരന്റെ മറുപടി. പല റിസര്‍ച്ചുകളും അവിടെ നടക്കുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തിലും നല്ല രീതിയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഔഷധി. അവിടെ സൗന്ദര്യ ചികിത്സയ്ക്കല്ല പ്രാധാന്യം.
ജനത്തിന്റെ ആരോഗ്യത്തിനാണ്. ഔഷധിയിലെ അനധികൃത സൗന്ദര്യ ചികിത്സയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രി നിയമസഭയില്‍ അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

