ന്യൂഡൽഹി ∙ ഒപെക്കിൽ നിന്നുള്ള പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. സംഘർഷം തുടങ്ങിയതു മുതൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ നീക്കം തടസ്സപ്പെട്ടത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പൈപ്പ്ലൈൻ ഉപയോഗിച്ച് ഹോർമുസിന് ഇപ്പുറം ഫുജൈറവരെ ക്രൂഡോയിൽ എത്തിച്ചാൽ തടസ്സങ്ങളില്ലാതെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ സാധിക്കും.
അബുദാബിയിലെ ഹബ്ഷാൻ എണ്ണപ്പാടങ്ങളിൽ നിന്ന് ഒമാൻ ഉൾക്കടലിലെ ഫുജൈറ തുറമുഖം വരെ 400 കിലോമീറ്ററോളം നീളുന്നതാണ് ഈ പൈപ്പ്ലൈൻ. ഹോർമുസ് കടലിടുക്കിനെ പൂർണമായും ഒഴിവാക്കി ഫുജൈറയിൽ എണ്ണ എത്തുന്നതിനാൽ
ഇന്ത്യയിലേക്കുള്ള കയറ്റുമതിയെ ബാധിക്കില്ല.
പൈപ്പ്ലൈൻ വഴി പ്രതിദിനം 15 ലക്ഷം മുതൽ 18 ലക്ഷം വരെ ബാരൽ ക്രൂഡോയിൽ ഫുജൈറയിൽ എത്തിക്കാൻ കഴിയും.
ഒപെക്കിന്റെ നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ ഉൽപാദനം കൂട്ടാനും യുഎഇക്ക് കഴിയും. പ്രതിദിനം 10 ലക്ഷം ബാരൽ എന്ന നിലയിലേക്ക് ഉൽപാദനം കൂട്ടുമെന്നാണു പ്രതീക്ഷ.
ക്രൂഡോയിലിന്റെ ലഭ്യത ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. നിലവിൽ 3.4 ലക്ഷം ബാരൽ മാത്രമാണ് യുഎഇ ഉൽപാദിപ്പിക്കുന്നത്.
ഇന്ത്യയുടെ വിശ്വസ്ത വ്യാപാര പങ്കാളി എന്ന നിലയിൽ രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട
ക്രൂഡോയിൽ യുഎഇ ലഭ്യമാക്കുമെന്നതിൽ തർക്കമില്ല. രൂപയിൽ ഇടപാടുകൾ നടത്താമെന്നതും ഇന്ത്യയ്ക്ക് ഇരട്ട
നേട്ടമായി മാറും. യുഎഇയുമായി 300 കോടി ഡോളറിന്റെ എൽഎൻജി കരാറിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

