കൂടരഞ്ഞി ∙ കൂമ്പാറ ആനക്കല്ലുംപാറ ഭാഗത്ത് പുലിയും കാട്ടുപൂച്ചയും കിണറ്റിൽ ചത്ത നിലയിൽ. പുളിക്കൽ ഔസേപ്പച്ചന്റെ കൃഷിയിടത്തിലെ കിണറ്റിലാണു ജീവികളെ ചത്തനിലയിൽ കണ്ടത്.
റോഡിനു സമീപത്താണു കിണർ. ഇവിടെയുള്ള വീട്ടിൽ ആൾതാമസമില്ല.
പൂച്ചയെ പിടിക്കാൻ ഓടിച്ചപ്പോൾ കിണറ്റിൽ വീണതാകാമെന്നാണു നിഗമനം. സമീപത്തെ പുഴയിൽ വാഹനം കഴുകാൻ എത്തിയവർക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ ജഡം കണ്ടത്.
സ്ഥലത്ത് എത്തിയ വനപാലകർ പുലിയും കാട്ടുപൂച്ചയും ആണെന്ന് സ്ഥിരീകരിച്ചു. ഏതാനും ദിവസത്തെ പഴക്കം ഉണ്ട്.
രാത്രി വനപാലകർ എത്തി ജഡം കിണറ്റിൽനിന്നു പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനു വേണ്ടി പുലിയുടെ ജഡം താമരശ്ശേരിയിലേക്കു കൊണ്ടുപോയി.
കഴിഞ്ഞ വർഷം ജനുവരിയിലും ഒക്ടോബറിലും ഇതിനു സമീപത്തു നിന്ന് 2 പുലികളെ വനപാലകർ പിടികൂടി കൊണ്ടുപോയിരുന്നു.
കഴിഞ്ഞ മാസവും ഈ പ്രദേശത്ത് നിന്നു വളർത്തു നായയെ പുലി പിടിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, വൈസ്പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, ബ്ലോക്ക് അംഗം ജിമ്മി ജോസ്, പഞ്ചായത്ത് അംഗം സക്കീന സലിം എന്നിവർ സ്ഥലം സന്ദർശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

