തിരുവനന്തപുരം: ബൈക്കിലെത്തി കവർച്ച നടത്തുന്ന സംഘത്തെ കേരള പൊലീസിന്റെ സഹായത്തോടെ തമിഴ്നാട് പൊലീസ് പിടികൂടി. മധുര സ്വദേശികളായ മുനിസ്വാമി(34), പപ്പുസ്വാമി(32) എന്നിവരാണ് അറസ്റ്റിലായത്.
കരിങ്കലിൽ തുടർച്ചയായി ബൈക്കിലെത്തി മോഷണം നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. മംഗലകുന്ന് സ്വദേശിനിയായ സ്ത്രീയുടെ കടയിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികൾ, അവർ ധരിച്ചിരുന്ന അഞ്ചര പവന്റെ സ്വർണ്ണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവം നടന്നയുടൻ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരിസരത്തെ ഇരുനൂറോളം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികൾ കേരളത്തിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം കേരള പൊലീസിന്റെ സഹായത്തോടെ നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ പ്രതികളെ കൊല്ലത്ത് വെച്ച് പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

