തൊടുപുഴ: യുഡിഎഫിന് പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ എന്ന് തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കേരള കോണ്ഗ്രസ് നേതാവുമായ അപു ജോണ് ജോസഫ്. തെരഞ്ഞെടുപ്പിന് മുമ്പ് പ്രതീക്ഷിച്ച പോലെ തന്നെ എക്സിറ്റ് പോളിലും പ്രതിഫലിച്ചു.
യുഡിഎഫിന് 100 സീറ്റ് വരെ ലഭിക്കും. ഏഴ് സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്തായാലും ജയിക്കും.
യുഡിഎഫ് തരംഗമുണ്ടായാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച 8 സീറ്റിലും ജയിക്കുമെന്നും അപു ജോണ് ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ചർച്ച കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അപു ജോണ് ജോസഫ് പറഞ്ഞു.
ഏകാധിപത്യ പാർട്ടിയല്ലാത്തതിനാൽ ചർച്ചകൾ സ്വാഭാവികമാണ്. തീരുമാനമെടുക്കാൻ പ്രാപ്തരായ നേതൃത്വമുണ്ട്.
പരിധിയ്ക്കപ്പുറം ഘടക കക്ഷികൾക്കതിൽ പറയാനില്ല. കോൺഗ്രസ് എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല പേരുയരുന്നത് ന്യൂനതയല്ല മേന്മയാണ്. പോസ്റ്റർ പ്രചാരണങ്ങൾ വ്യക്തിപരമായി ചിലർ ചെയ്യുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം മന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ച മെയ് 4 ന് ശേഷം നടക്കുമെന്നും അപു ജോണ് ജോസഫ് പറഞ്ഞു. അർഹമായ, മാന്യമായ പരിഗണന ഘടക കക്ഷികൾക്ക് ലഭിക്കും.
സീറ്റിൽ വിട്ടുവീഴ്ചകൾ ചെയ്തത് മുന്നണി സംവിധാനത്തിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

