കൊച്ചി ∙ പാലാ ആൻസ് ബേക്കേഴ്സ് ഇക്കുറി യുഎസിലേക്കും യുകെയിലേക്കും ഓരോ കണ്ടെയ്നർ നിറയെ കേക്ക് അയച്ചത് ദിവസങ്ങൾക്കൊണ്ട് വിറ്റു തീർന്ന് വീണ്ടും അടുത്ത കണ്ടെയ്നറുകൾക്ക് ഓർഡറായി. പേര് അനുകരിക്കുന്നവർ ഉള്ളതിനാൽ യുഎസിൽ മിക്കയിടത്തും അന്നമ്മ കൊട്ടുകാപ്പള്ളിയുടെ പടം വച്ചായിരുന്നു കേക്ക് വിൽപന!
ക്രിസ്മസ് കാലത്തെ പ്ലം കേക്ക് ഉൾപ്പെടെ കേക്ക് വിപണിയിൽ മധ്യതിരുവിതാംകൂറിലെ ആൻസ് ബേക്കേഴ്സിനുള്ള പെരുമ വിളിച്ചോതുന്നതായിരുന്നു യുഎസ്–യുകെ അനുഭവം.
വിവിധ ജില്ലകളിൽ ആൻസ് ബേക്കേഴ്സിന്റെ 20 ഔട്ലെറ്റുകൾക്ക് പുറമേ ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലേക്കും ഓൺലൈനിൽ വിൽപനയുണ്ടായിരുന്നു. പ്ലം കേക്കിനെക്കാൾ പ്രശസ്തമായ ബ്രിട്ടിഷ് ഹെയർലൂം, സ്കോട്ടിഷ് പ്ലം, നോർമൻഡി, ബട്ടർ, ഹണി, ടീ കേക്കുകൾക്കും കുക്കീസിനും അതുപോലെ സ്ഥിരം ആസ്വാദക സമൂഹമുണ്ട്.
കേക്ക് ബിസിനസിലേക്ക് വന്നിട്ട് 40 വർഷമായെങ്കിലും ഉപയോക്താക്കളുടെ ആവേശം ചോരാത്തതിനു പിന്നിൽ രുചിയുടെ ആരാധകരാണെന്ന് അന്നമ്മ കൊട്ടുകാപ്പള്ളി പറഞ്ഞു.
കുടുംബ പാരമ്പര്യം പോലെ സ്ഥിരമായി ഇതേ ബ്രാൻഡ് കേക്ക് തന്നെ വാങ്ങുന്നവരുണ്ട്. അമേരിക്കയിൽ ഡാലസിലുള്ള യേശുദാസിനും കേക്ക് കൊടുത്തയച്ചു.
കേക്ക് ബിസിനസിലെ രഹസ്യ രുചിക്കൂട്ടുകളെല്ലാം മക്കളായ അനൂപ് (ജോസ് തോമസ്), അനിൽ (അനിൽ ജോസഫ്) എന്നിവരെ പഠിപ്പിച്ചിട്ടുണ്ട്.
കേക്കിൽ തുടങ്ങിയ കയറ്റുമതി ഇനി കുക്കീസിലേക്കും ശീതീകരിച്ച റെഡി ടു ഈറ്റ് വിഭവങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ആൻസ്.
ചുങ്കം പ്രശ്നമല്ല, കേരള രുചികൾ മതി
യുഎസിലേക്ക് കേരളത്തിൽ നിന്ന് ഡസനിലേറെ ഭക്ഷ്യവിഭവ കയറ്റുമതിക്കാരുണ്ട്. 62% ഇറക്കുമതി ചുങ്കം നൽകിയാണ് കേരള ഉൽപന്നങ്ങൾ അമേരിക്കയിൽ വിൽക്കേണ്ടത്.
നേരത്തെയുള്ള 10% ചുങ്കത്തിനു പുറമേ ട്രംപിന്റെ വക 50%, സർചാർജ് 2%. ആകെ 62%.
അതനുസരിച്ച് യുഎസ് വിപണിയിൽ കേരള ഉൽപന്നങ്ങൾക്ക് വില കൂട്ടേണ്ടി വരും. എന്നിട്ടും വിപണി പിടിക്കുന്നത് മലയാളികൾ മാത്രമല്ല മറ്റു നാട്ടുകാരും വില കാര്യമാക്കാതെ ഇവ വാങ്ങുന്നതുകൊണ്ടാണ്.വിവിധ രാജ്യങ്ങളിലേക്ക് 8 കോടിയിലേറെ കേക്ക് കയറ്റുമതിയാണ് ക്രിസ്മസ് കാലത്ത് നടന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

