ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ 81ാം സമ്മേളനത്തിനിടെയുണ്ടായ വാർത്താസമ്മേളനത്തിൽ പാകിസ്ഥാൻ മാധ്യമപ്രവർത്തകന് ശക്തമായ മറുപടിയുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
ഇന്ത്യ ഭീകരവാദം സ്പോൺസർ ചെയ്യുന്നത് എപ്പോഴാണ് അവസാനിപ്പിക്കുക എന്ന പാക് റിപ്പോർട്ടറുടെ ചോദ്യത്തിന് ‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’ എന്ന് മന്ത്രി തിരിച്ചടിച്ചു. ലൈബീരിയൻ വിദേശകാര്യമന്ത്രി സാറ ബെയ്സോളോ ന്യാൻതിക്ക് ഒപ്പം സംയുക്ത വാർത്താസമ്മേളനം നടത്തുന്നതിനിടയിലാണ് നാടകീയ രംഗങ്ങളുണ്ടായത്.
പാക് മാധ്യമപ്രവർത്തകൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിച്ചതോടെ മന്ത്രിയും സംഘവും വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോട് ഒരു ഇന്ത്യൻ മാധ്യമപ്രവർത്തക ഭീകരവാദികളെ സംരക്ഷിക്കുന്നത് പാകിസ്ഥാൻ എപ്പോൾ അവസാനിപ്പിക്കും എന്ന് ചോദിച്ചത് ഏറെ ചർച്ചയായിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികാരമെന്നോണം പാക് മാധ്യമപ്രവർത്തകൻ ഇന്ത്യയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ചോദ്യം ഉയർന്ന ഉടൻ തന്നെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച എസ്.
ജയശങ്കർ, തക്കതായ മറുപടി നൽകിയ ശേഷം പിൻവാങ്ങുകയായിരുന്നു. തുടർന്ന്, മാധ്യമപ്രവർത്തകന് തന്റെ ചോദ്യത്തിനുള്ള വ്യക്തമായ മറുപടി ലഭിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി.
ഹരീഷും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

