വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുമായി ആശയവിനിമയം നടത്തുന്നവർക്കും ആഗോളതലത്തിൽ ജോലി ചെയ്യുന്നവർക്കും വലിയ ആശ്വാസമായി പുതിയ പ്രഖ്യാപനവുമായി Google Calendar രംഗത്ത്. ഉപയോക്താക്കൾക്ക് ഒരേസമയം മൂന്ന് വ്യത്യസ്ത ടൈം സോണുകൾ ക്രമീകരിക്കാനുള്ള സൗകര്യമാണ് ഇപ്പോൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
മുൻകാലങ്ങളിൽ രണ്ട് ടൈം സോണുകൾ മാത്രമായിരുന്നു ലഭ്യമായിരുന്നത്. വ്യത്യസ്ത സമയമേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ പുതിയ മാറ്റം.
ഇനി മുതൽ ഉപയോക്താക്കൾക്ക് “a primary, secondary, and new tertiary time zone—directly on your calendar grid.” എന്ന രീതിയിൽ നേരിട്ട് കലണ്ടർ ഗ്രിഡിൽ തന്നെ ടൈം സോണുകൾ സജ്ജീകരിക്കാൻ സാധിക്കുമെന്ന് Google വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വെബ് പതിപ്പിലാണ് ഈ പുതിയ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്.
യൂസർ ഇൻ്റർഫേസിൻ്റെ ലഭ്യത കണക്കിലെടുത്താണ് വെബിൽ ആദ്യം ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ ആൻഡ്രോയിഡ് ആപ്പുകളിലേക്കും, പ്രത്യേകിച്ച് ഫോൾഡബിൾ ഫോണുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കലണ്ടറിന്റെ ഇടതുവശത്തായി മൂന്ന് ടൈം സോണുകൾ ദൃശ്യമാകുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ഇവയ്ക്ക് ഇഷ്ടമുള്ള ലേബലുകൾ നൽകാനും സാധിക്കും.
Rapid Release ഡൊമെയ്നുകളിൽ ഈ അപ്ഡേറ്റ് ഇതിനോടകം തന്നെ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ October 12, 2026 മുതൽ Scheduled Release ഡൊമെയ്നുകളിലേക്കും ഇത് വ്യാപിപ്പിച്ച് തുടങ്ങും.
ഒക്ടോബർ അവസാനത്തോടുകൂടി മുഴുവൻ Google Calendar ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ ഫീച്ചർ പരിശോധിക്കുന്നതിനായി ഉപയോക്താക്കൾക്ക് കലണ്ടറിലെ Settings സന്ദർശിച്ച്, വലതുവശത്തുള്ള മെനുവിൽ നിന്നും Time zone ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ ദൈനംദിന കാര്യങ്ങൾ ക്രമീകരിക്കുന്നതിൽ വളരെ ഫലപ്രദമായ ഒന്നാണ് Google Calendar ആപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

