നീലേശ്വരം∙ റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി പടിഞ്ഞാറ് ഭാഗത്തെ പാർക്കിങ് ഏരിയ നിർമാണം പൂർത്തിയാകുമ്പോൾ തട്ടാച്ചേരി നിവാസികൾക്ക് നിലവിലുള്ള യാത്രാസൗകര്യം തടസ്സപ്പെടാതിരിക്കാൻ വേണ്ട ക്രമീകരണം നടത്താൻ റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിൽ ധാരണയായി.
പാർക്കിങ് ഏരിയയുടെ നിർമാണത്തിനായി മണ്ണിട്ട് ഉയർത്തിയതു മൂലം പ്രദേശത്ത് വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാനും, ഓവുചാലിനു മുകളിൽ പരിസരവാസികൾക്ക് പുറത്തിറങ്ങാൻ കഴിയുന്ന നിലയിൽ സ്ലാബ് വിരിക്കാനും തീരുമാനമായി. കൈവേലിക്കാൽ–റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് നിലവിലുള്ള ഇടം വരെ ഡ്രെയ്നേജ് ദീർഘിപ്പിക്കുന്ന പ്രവൃത്തി രണ്ടാം ഘട്ട
വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കണം എന്ന നിർദേശം നിയുക്ത നഗരസഭ ചെയർമാൻ പി.പി മുഹമ്മദ് റാഫി മുന്നോട്ട് വച്ചു. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ റെയിൽവേ ഡിവിഷൻ അധികൃതരെ നേരിൽ കാണുമെന്ന് മുഹമ്മദ് റാഫി പറഞ്ഞു.
ചർച്ചയിൽ റെയിൽവേ ഇൻസ്പെക്ടർ ഓഫ് വർക്ക് ജൂനിയർ എൻജിനീയർ പ്രവീൺ, കരാറുകാരൻ ദിലീപ്, വാർഡ് കൗൺസിലർ കെ.പി.ശ്രീനിവാസൻ, പി.വി.ശൈലേഷ് ബാബു, കെ.ചന്ദ്രശേഖരൻ, എം.വി.പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

