2022നും 2024നും ഇടയിൽ ഐഎംഎഫിൽ നിന്ന് ഏറ്റവും കൂടുതൽ പിന്തിരിപ്പൻ നികുതി (റിഗ്രസീവ് ടാക്സ്) ശുപാർശകൾ ലഭിച്ച രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. വാഷിങ്ടനിൽ നടക്കാനിരിക്കുന്ന ഐഎംഎഫ്, ലോകബാങ്ക് യോഗങ്ങൾക്ക് മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ട
റിപ്പോർട്ടിലാണ് ഈ പരാമർശം.
സമ്പന്ന രാജ്യങ്ങൾക്ക് പുരോഗമനപരമായ (പ്രോഗ്രസീവ്) നികുതി നിർദേശങ്ങൾ നൽകുമ്പോൾ വികസ്വര രാജ്യങ്ങൾക്ക് അസമത്വം വർധിപ്പിക്കുന്ന രീതിയിലുള്ള പിന്തിരിപ്പൻ നികുതി നിർദേശങ്ങളാണ് ഐഎംഎഫ് നൽകുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് നൽകിയ നികുതി ഉപദേശങ്ങളിൽ 59 ശതമാനവും പിന്തിരിപ്പൻ സ്വഭാവമുള്ളവയായിരുന്നു. എന്നാൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് നൽകിയ ഉപദേശങ്ങളിൽ 52 ശതമാനവും പുരോഗമനപരമായിരുന്നു.
125 രാജ്യങ്ങൾക്കായി നടത്തിയ 1,049 നികുതി ശുപാർശകളിൽ 3 ശതമാനം മാത്രമാണ് അതിസമ്പന്നരുടെ സ്വത്തിനും മൂലധന നേട്ടത്തിനും മേൽ നികുതി ചുമത്താൻ നിർദേശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

