സ്വർണവില സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി.
പവൻ വില 240 രൂപ ഇടിഞ്ഞ് 1,11,720 രൂപയിലും. ഇന്നലെയും സമാനമായ വിലയിടിവ് നേരിട്ടിരുന്നു.
രാജ്യാന്തര വിപണിയിലെ വില മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
രാജ്യാന്തര വിപണിയിലെ സ്വർണനിരക്ക്, ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക്, ഇറക്കുമതി ചെലവ്, ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള നിക്ഷേപകരുടെ മനോഭാവം എന്നിവ അനുസരിച്ചാണ് കേരളത്തിലെ സ്വർണവില നിശ്ചയിക്കുന്നത്. സാധാരണ യുദ്ധസമാന സാഹചര്യങ്ങളിൽ സ്വർണവില വർധിക്കുന്നതാണ് പതിവ്.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങുന്നതാണ് കാരണം.
എന്നാൽ ഇറാൻ – യുഎസ് യുദ്ധം ക്രൂഡ് ഓയിൽ വില ഉയർത്തിയതോടെ പണപ്പെരുപ്പ ഭീഷണി ഉയരുകയും നിക്ഷേപകർ ബദൽ നിക്ഷേപങ്ങളിലേക്ക് തിരിയുകയും ചെയ്തതോടെ സ്വർണവില വലിയ ചാഞ്ചാട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനും യുഎസും സമാധാന കരാറിലെത്തുമെന്ന വാർത്തകൾ വന്നതോടെ വില ഉയർന്നിരുന്നു.
സമാധാന ശ്രമങ്ങൾക്ക് ഹോർമുസിലെ ഏറ്റുമുട്ടൽ വിഘാതമായതോടെ വില വിപരീത ദിശയിലായി. രാജ്യാന്തര വ്യാപാര േമഖലയിൽ ഇനിയും തടസങ്ങൾ നേരിട്ടേക്കുമെന്നാണ് നിക്ഷേപകർ കരുതുന്നത്.
ഇത് പണപ്പെരുപ്പ ഭീഷണിയും സൃഷ്ടിച്ചിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ വർധിപ്പിക്കാനോ നിലവിലെ നിരക്ക് നിലനിർത്താനോ സാധ്യതയുണ്ട്.
ഇത് സ്വർണത്തിന്റെ ഡിമാൻഡ് ഇടിക്കും.
രാജ്യാന്തര വിപണിയിൽ സ്വർണം നേരിയ മുന്നേറ്റത്തിലാണ്. ഔൺസിന് 4746 ഡോളറിലേക്ക് ഉയർന്നെങ്കിലും 4715 ഡോളറിലായിരുന്നു ക്ലോസിങ്ങ്.
ഇന്നും നാളെയും വിപണിക്ക് അവധിയാണ്. ഇനി തിങ്കളാഴ്ച മാത്രമേ വിലയിൽ മാറ്റമുണ്ടാകൂ.
അതിനിടയിൽ ഇറാൻ – യുഎസ് സമാധാന ചർച്ചകൾ ഫലവത്തായാൽ വിപണി തുറക്കുമ്പോൾ വില കുതിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.
കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പവന് 1040 രൂപയുടെ വർധനയുണ്ടായി. തിങ്കളാഴ്ച പവന് 1,10,680 രൂപയായിരുന്നു വില.
കൂടിയും കുറഞ്ഞും വില 1,11,720 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും കൂടിയ വിലയും രേഖപ്പെടുത്തിയതും ഈ ദിവസങ്ങളിൽ തന്നെ.
കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം കേരളത്തിൽ ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,530 രൂപയിലെത്തി. ചില ജ്വല്ലറികളിൽ ഗ്രാമിന് 11,475 രൂപയ്ക്കും വിൽക്കുന്നുണ്ട്.
ഗ്രാമിന് 275 രൂപയിലാണ് വെള്ളി വിൽപന.
പുതുക്കിയ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1,26,600 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് കേരളത്തിൽ പണിക്കൂലി ഈടാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

