സംവിധായകന് ജി മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഓട്ടംതുള്ളല്‍ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. “ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങുന്നു” എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
നടൻ വിജയരാഘവൻ ഏറെ വ്യത്യസ്തമായ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ക്ലോസപ്പ് ലുക്കും, അദ്ദേഹത്തിന് താഴെയായി ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളെയും ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് ആണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.
ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. തികച്ചും നാടന്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എങ്ങനെ ഗ്രാമത്തിന്റെയാകെ പ്രശ്നമായി മാറുന്നുവെന്ന് നർമ്മത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ താരനിരയില്‍ വിജയരാഘവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ, ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ. കെ.
ജയദീഷ്, ചിത്ര നായർ, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലത ദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവർക്കൊപ്പം ബിബിൻ ജോർജ് സുപ്രധാന വേഷത്തിലെത്തുന്നു. ബിനു ശശിറാം ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവരാണ്.
രാഹുൽ രാജ് ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
മറ്റ് അണിയറ പ്രവർത്തകർ: കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി.ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് – അജി മസ്ക്കറ്റ്, മാനേജേഴ്സ് – രഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ, പിആര്‍ഒ – വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

