രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ദൈനംദിന പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ തടസ്സപ്പെട്ടേക്കും. വാരാന്ത്യ അവധികൾ, ജീവനക്കാരുടെ പണിമുടക്ക്, ബക്രീദ് ആഘോഷം എന്നിവ ഒരേസമയം വരുന്നത് ബാങ്കിങ് ഇടപാടുകളെ കാര്യമായി ബാധിക്കും.
എന്നിരുന്നാലും, ഇന്റർനെറ്റ് ബാങ്കിങ്, എടിഎം, യുപിഐ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ ഈ ദിവസങ്ങളിലും തടസ്സമില്ലാതെ ലഭ്യമാകും. നേരിട്ട് ബാങ്കിലെത്തി ചെയ്യേണ്ട
ചെക്ക് ക്ലിയറിങ് പോലുള്ള സേവനങ്ങളെയാണ് പ്രധാനമായും അവധി ബാധിക്കുക. മാസാടിസ്ഥാനത്തിലുള്ള അവധി ക്രമീകരണങ്ങൾ പ്രകാരം നാലാമത്തെ ശനിയാഴ്ചയായ നാളെയും (മേയ് 23) തുടർന്നു വരുന്ന ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്.
ഇതിനു പിന്നാലെ, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ബിഐ സ്റ്റാഫ് ഫെഡറേഷൻ ആഹ്വാനം ചെയ്ത പണിമുടക്ക് മേയ് 25, 26 തീയതികളിൽ നടക്കും. “ജീവനക്കാരുടെ ഔട്ട്സോഴ്സിങ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടക്കുന്നത്.” തുടർന്ന് മേയ് 27, 28 തീയതികളിൽ ബക്രീദ് പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിൽ 28-നാണ് ബക്രീദ് അവധി എന്നതിനാൽ, 27-ാം തീയതി സംസ്ഥാനത്തെ ബാങ്കുകൾ പ്രവർത്തിക്കും. ഈ സാഹചര്യത്തിൽ, കേരളത്തിൽ 27-ാം തീയതി ഒഴികെയുള്ള അഞ്ച് ദിവസങ്ങളിൽ ബാങ്കിങ് പ്രവർത്തനങ്ങൾ മുടങ്ങാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

