സംസ്ഥാനത്തെ വിപണിയിൽ സ്വർണവില രണ്ടു തവണയായി പവന് 1140 രൂപ കുറഞ്ഞതാണ് ഇന്നത്തെ പ്രധാന സാമ്പത്തിക വിശേഷങ്ങളിൽ പ്രധാനം. ഇതിനൊപ്പം ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര കരാർ പ്രാബല്യത്തിലായതും നിക്ഷേപക ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
നാളെയാണ് നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിയോ ഐപിഒ ആരംഭിക്കുന്നത്. കൂടാതെ, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് നടത്തുന്ന ശ്രമങ്ങളും വിപണിയുടെ ശ്രദ്ധ ആകർഷിക്കുകയാണ്.
സ്വർണവില കുത്തനെ ഇടിഞ്ഞു
കേരളത്തിലെ സ്വർണ വിപണിയിൽ ഇന്ന് രേഖപ്പെടുത്തിയത് ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വില ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,390 രൂപയിലെത്തി.
പവൻ വില 800 രൂപ കുറഞ്ഞ് 1,07,120 രൂപയുമായി. രാവിലെ പവന് 640 രൂപ കുറഞ്ഞിരുന്നു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ
ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
ഇനി ഇന്ത്യയിൽനിന്നു കയറ്റിയയയ്ക്കുന്ന എല്ലാ ഉൽപന്നങ്ങളും (8284 ഇനങ്ങൾ) തീരുവരഹിതമാകും. ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ഇതുവരെ ശരാശരി 2.2% തീരുവയാണ് ന്യൂസീലൻഡ് ചുമത്തിയിരുന്നത്.
നിക്ഷേപകർ കാത്തിരുന്ന ജിയോ ഐപിഒ 21 മുതൽ
ഇന്ത്യൻ വിപണി ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച ഏറ്റവും വലിയ ഐപിഒ ഒക്ടോബർ 21ന് ആരംഭിക്കും. 23 വരെയാണ് ജിയോ ഓഹരികൾ സബ്സ്ക്രൈബ് ചെയ്യാനുള്ള അവസരം.
ഏകദേശം 10 ലക്ഷം കോടി രൂപ മൂല്യനിർണയത്തോടെ എത്തുന്ന 30,213 കോടിയുടെ ജിയോ ഐപിഒ പുതിയ ചരിത്രമാണ് കുറിക്കുന്നത്. ഹ്യുണ്ടായ് ഇന്ത്യയുടെ (27858.75 കോടി) റെക്കോർഡാണ് ജിയോ ഇതിലൂടെ മറികടക്കുന്നത്.
ഐപിഒ വിജയകരമാകുന്നതോടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ലിസ്റ്റഡ് കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ് മാറും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ നീക്കം
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
ഇതിനായി റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനെയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെയും താൻ കാണുമെന്ന് ട്രംപ് ഇന്നലെ വ്യക്തമാക്കി. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുടെ അഭാവത്തിലാണ് ഈ കൂടിക്കാഴ്ചയെന്നതും പ്രത്യേകതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

