ഉഡുപ്പി മണിപ്പാലിലെ വാടക വീട്ടിൽ യുവതിയെ ഗുരുതര പരുക്കുകളോടെ ബോധരഹിതയായി കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിലായി. മണിപ്പാലിൽ ജോലി ചെയ്യുന്ന അങ്കോള ഖേനി സ്വദേശിനി സുഷമ അന്നപ്പ നായിക്ക് (31) ആണ് മണിപ്പാൽ പൊലീസിന്റെ പിടിയിലായത്.
മണിപ്പാലിൽ ജോലി ചെയ്യുന്ന അങ്കോള സ്വദേശിനിയായ യോഗിതയ്ക്കാണ് ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. ഈ മാസം 12ന് പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ യോഗിതയുടെ സുഹൃത്തുക്കളാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
യോഗിതയുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരിശോധനയിൽ വ്യക്തമായിരുന്നു. സിമന്റ് കട്ട
ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ, യാതൊരു സംശയവും ജനിപ്പിക്കാതിരിക്കാൻ പ്രതിയായ സുഷമ, യോഗിതയെ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിക്കാൻ എത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് സുഷമ കുടുങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് മോഷണ ശ്രമത്തിനിടയിൽ ആക്രമണം നടത്തിയതെന്ന് പ്രതി സമ്മതിച്ചു.
പ്രതിയിൽ നിന്ന് നഷ്ടപ്പെട്ട സ്വർണ്ണമാലയും കമ്മലുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

