പാവറട്ടിയിൽ അതിഥിത്തൊഴിലാളികൾ അപ്രതീക്ഷിതമായി നടത്തിയ പണിമുടക്ക് നിർമ്മാണ മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. ഇന്നലെ രാവിലെ പാവറട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് ഒത്തുചേർന്ന തൊഴിലാളികൾ കൂലിയിൽ വൻ വർധന ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധിച്ചത്.
നിലവിൽ ഹെൽപർമാർക്ക് നൽകി വന്നിരുന്ന 900 മുതൽ 950 രൂപ വരെ എന്ന നിരക്ക് മാറ്റി 1400 രൂപ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. വിദേശ തൊഴിലാളികൾ സംഘടിച്ച് ഈ തുക ലഭിക്കാതെ ജോലിക്ക് പോകില്ലെന്ന് നിലപാടെടുത്തു.
തൊഴിലെടുക്കാൻ സന്നദ്ധരായ മറ്റ് തൊഴിലാളികളെ ഇവർ തടഞ്ഞതോടെയാണ് പ്രശ്നം വഷളായത്. സംഭവത്തെത്തുടർന്ന് പാവറട്ടി പോലീസ് സ്ഥലത്തെത്തി.
പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് സമരത്തിന് നേതൃത്വം നൽകിയതെന്ന് പോലീസ് കണ്ടെത്തി. അധികൃതർ എത്തിയതോടെ പ്രതിഷേധക്കാർ പിരിഞ്ഞുപോയി.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയെത്തിയവരാണ് വർധിച്ച കൂലി ആവശ്യവുമായി രംഗത്തെത്തിയത്. വിദഗ്ധ തൊഴിലാളികൾക്ക് നിലവിൽ 1100 രൂപയാണ് നൽകി വരുന്നത്.
തൊഴിലാളിക്ഷാമം മുതലെടുത്താണ് ഇവർ വലിയ തുക ആവശ്യപ്പെട്ടതെന്ന് കരാറുകാർ ആരോപിച്ചു. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം നിർമ്മാണ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണെന്നും, ഹെൽപർമാർക്ക് ആവശ്യപ്പെടുന്ന തുക നൽകിയാൽ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ കരാറുകാരനായ സാംസൺ ചിരിയങ്കണ്ടത്ത് വ്യക്തമാക്കി.
വിഷയത്തിൽ പഞ്ചായത്തും പോലീസും അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നാണ് തൊഴിലുടമകളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

