പത്തനംതിട്ട ∙ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ മാതൃകയാക്കി ഡിജിറ്റൽ മുന്നറിയിപ്പു സംവിധാനങ്ങൾ ഒരുക്കാൻ ഒഡീഷ.
കഴിഞ്ഞ മൺസൂൺകാലം മുതൽ സംസ്ഥാനത്ത് സജീവമാക്കിയ കേരള വാണിങ്സ് ക്രൈസിസ് ആൻഡ് ഹസാഡ് മാനേജ്മെന്റ് സിസ്റ്റമാണ് (കവചം) ഒഡീഷയെ ആകർഷിച്ചത്. വിവിധ തരത്തിലെ 280 ഭൂപടങ്ങൾ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ ദുരന്ത സാധ്യതകളുടെ ഡേറ്റ ഉൾപ്പെടുത്തിയിട്ടുള്ള സംവിധാനമാണിത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 126 സൈറനുകളും സ്ഥാപിച്ചിട്ടുണ്ട്.
ഒഡീഷ ദുരന്ത നിവാരണ അതോറിറ്റി മേധാവി ഡോ. കമൽ ലോചൻ മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പലതവണ സംസ്ഥാനം സന്ദർശിച്ച് പഠനം നടത്തിയ ശേഷമാണ് 78 കോടി രൂപ ചെലവിൽ കേരളം നടപ്പാക്കിയ കവചം സംവിധാനം ഒഡീഷയിലേക്കും പകർത്താനുള്ള ധാരണാ പത്രം ഒപ്പിടാൻ തീരുമാനിച്ചത്.
ചുഴലികളുടെ നാട് ഒഡീഷ
രാജ്യത്തു തന്നെ ഏറ്റവുമധികം ചുഴലിക്കാറ്റുകളും പ്രകൃതി ദുരന്തങ്ങളും നേരിടുന്ന ഒഡീഷ, 1999ലെ ചുഴലിക്കാറ്റിനു ശേഷമാണ് ദുരന്ത നിവാരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തിത്തുടങ്ങിയത്.
ഇന്നു രാജ്യത്തെ തന്നെ ഏറ്റവും മികച്ച ദുരന്ത നിവാരണ സംവിധാനമാണ് ഒഡീഷയുടേത്. 2017 ൽ ഓഖി ചുഴലി, 2018 ൽ പ്രളയം, 2020 ൽ പെട്ടിമുടി മണ്ണിടിച്ചിൽ, 2024 ൽ വയനാട് ഉരുൾപൊട്ടൽ തുടങ്ങിയ പല പ്രകൃതി ദുരന്തങ്ങളും ആവർത്തിച്ചതോടെയാണ് ഭിന്ന ദുരന്ത സാധ്യതാ പ്രദേശമായി കേരളവും മാറുന്നു എന്ന് തിരിച്ചറിഞ്ഞത്.
ഇരുസംസ്ഥാനങ്ങളും കൈ കോർക്കുന്നതു ദുരന്ത നിവാരണ രംഗത്ത് പുതിയ കാൽവയ്പാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

