കോട്ടയം കളത്തിപ്പടി മരിയൻ സ്കൂളിൽ വിദ്യാർഥികളുടെ കായികക്ഷമതയും ആവേശവും വർധിപ്പിക്കുന്നതിനായി മിനി ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ പി.ടി.
വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റിൽ നാല് വ്യത്യസ്ത രാജ്യങ്ങളുടെ ടീമുകളെ ഉൾപ്പെടുത്തി രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. തീപാറും പോരാട്ടത്തിനൊടുവിൽ, കാറ്റഗറി 3-ൽ പോർച്ചുഗലും കാറ്റഗറി 4-ൽ ബ്രസീലും വിജയം കരസ്ഥമാക്കി.
മത്സരങ്ങളിൽ വിജയിച്ച ടീമുകൾക്ക് സ്കൂൾ പ്രിൻസിപ്പൽ ഷിൻസ് മാത്യു ട്രോഫികൾ സമ്മാനിച്ചു. സമാപന സമ്മേളനത്തിലും കായിക മത്സരങ്ങളിലും വൈസ് പ്രിൻസിപ്പൽ അഞ്ജു മേരി ചെറിയാൻ, ഹെഡ്മിസ്ട്രസ് സുശീല ജോർജ് എന്നിവർ പങ്കെടുത്തു.
രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങി സ്കൂളിലെ മുഴുവൻ പേരുടെയും സജീവ പങ്കാളിത്തം പരിപാടിക്ക് കരുത്തേകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

