പെരുവന്താനം∙ സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി, ഇടുക്കി, ചങ്ങനാശേരി, വിജയപുരം രൂപതകളിലെ സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സൺഡേ സ്കൂൾ സമ്മർ വൈബ്സ് സമാപിച്ചു. 71 സൺഡേ സ്കൂളുകളിലെ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.
ഭാവിയില്‍ തിരഞ്ഞെടുക്കേണ്ട കോഴ്സുകൾ, വ്യക്തിത്വ വികസനം, അഭിരുചികൾ മനസ്സിലാക്കുന്നതിനുള്ള പരീക്ഷകൾ, മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ദൂഷ്യ വശങ്ങൾ പ്രതിപാദിക്കുന്ന വിഡിയോ പ്രദർശനങ്ങൾ, ആധുനിക ടീച്ചിങ് ഉപാധികളായ വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ പ്രദർശനങ്ങളും ഉണ്ടായിരുന്നു.
ഹോട്ടൽ മാനേജ്മെന്റ്, ഫാഷൻ ഡിസൈനിങ് എന്നിവയുടെ സ്റ്റോളുകളും ക്രമീകരിച്ചിരുന്നു.
കോളജിലെ കംപ്യൂട്ടർ വിഭാഗം വിദ്യാർഥികൾ തയാറാക്കിയ റോബർട്ടുകളുടെ പ്രദർശനം ക്രമീകരിച്ചിരുന്നു. മൂല്യാധിഷ്ഠിത ജീവിതം വാർത്തെടുക്കുന്നതിനു സഹായിക്കുന്ന പ്രദർശനങ്ങളും, ആശയവിനിമയങ്ങളും ഉണ്ടായിരുന്നു.
കോളജിലെ 30 അധ്യാപകർ 5 ടീമുകളായി തിരിഞ്ഞു സംഘടിപ്പിച്ച പ്രോഗ്രാം പൊതുജനശ്രദ്ധ ആകർഷിക്കുകയും, വിദ്യാർഥികൾ പ്രശംസനീയമായ പ്രോഗ്രാമായി ചിത്രീകരിക്കുകയും ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

