തലശ്ശേരിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ ദേഹത്തേക്ക് വീടിന്റെ മേൽക്കൂര തകർത്ത് ഉടുമ്പ് വീണു. മഞ്ഞോടിയിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന പുല്ലമ്പിൽ വലിയപുരയിൽ ജാനകിയുടെ (85) ദേഹത്തേക്കാണ് ഇന്നലെ രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ഉടുമ്പ് പതിച്ചത്.
സംഭവത്തിൽ വയോധികയുടെ കഴുത്തിന് പരുക്കേറ്റു. വീടിന്റെ ഓടിട്ട
മേൽക്കൂരയ്ക്കു താഴെ ഹാർഡ്ബോർഡ് കൊണ്ട് നിർമ്മിച്ച സീലിങ് തകർത്തു കൊണ്ടാണ് ഉടുമ്പ് താഴേക്ക് വീണത്. എന്നാൽ കട്ടിലിനു മുകളിൽ കെട്ടിയിരുന്ന കൊതുകുവലയിലേക്ക് ഉടുമ്പ് വീണത് വലിയൊരു ദുരന്തം ഒഴിവാക്കി.
മേൽക്കൂരയിൽ രണ്ട് ഉടുമ്പുകൾ ഉണ്ടായിരുന്നുവെന്നും അതിലൊന്നാണ് താഴേക്ക് പതിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കി. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ കഴുത്തിന് പരുക്കേറ്റ വയോധിക കടുത്ത ഭീതിയിലാണ്.
ആക്രമണത്തിൽ വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ജാനകി ബന്ധുവിന്റെ വീട്ടിലേക്ക് മാറി.
അതേസമയം, ഉടുമ്പുകൾ ഇപ്പോഴും വീട്ടിൽ തന്നെ തുടരുകയാണ്. ഈ വിവരം ബന്ധുക്കൾ വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

