തൃപ്രയാർ: ദേശീയപാത 66-ൽ നാട്ടി ക ടോൾ പ്ലാസയ്ക്ക് സമീപം യാത്രയ്ക്കിടെ കാറിന് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി 10.45നാണ് അപകടമുണ്ടായത്.
മലപ്പുറത്തുനിന്ന് പറവൂരിലേക്ക് മടങ്ങുകയായിരുന്ന കാറിലാണ് തീപിടുത്തമുണ്ടായത്. സംഭവസമയത്ത് വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്.
ടോൾ പ്ലാസയ്ക്ക് സമീപം എത്തിയയുടൻ കാറിന്റെ മുൻഭാഗത്തു നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ നടത്തിയ അവസരോചിതമായ ഇടപെടലാണ് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചത്.
തീപിടുത്തത്തിൽ കാർ ഭാഗീകമായി കത്തിനശിച്ചു. വിവരമറിഞ്ഞ് നാട്ടി കയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.
സംഭവസ്ഥലത്ത് വലപ്പാട് പൊലീസും എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

