മൂലധന വിപണി ഒരിക്കലും സ്ഥിരതയുള്ളതല്ല. എല്ലാക്കാലത്തും ഏതെങ്കിലും ഒരു ആസ്തി നല്ല നേട്ടം തരും.
മറ്റു ചിലത് നഷ്ടത്തിലുമാകാം. ഉദാഹരണത്തിന്, ചില സമയത്ത് ഇക്വിറ്റികൾ മികച്ച നേട്ടം നൽകും.
മറ്റു ചിലപ്പോൾ ഡെറ്റ് വിഭാഗമാവും സ്ഥിരതയും സുരക്ഷയും നൽകുന്നത്. അതിനാൽ, ഓരോ സമയത്തും ശരിയായ ആസ്തി അനുപാതത്തിൽ നിക്ഷേപിക്കുക എന്നതാണ് ദീർഘകാല സമ്പത്തു സൃഷ്ടിക്കാനുള്ള മികച്ച മാർഗം.
ഇക്കണോമിക് സൈക്കിളുകളില് ഇതു കൂടുതൽ വ്യക്തമാകും.
സാമ്പത്തിക ഉണർവിൽ കമ്പനികളുടെ വരുമാനവും ലാഭവും ഉയരും. ഇത് ഇക്വിറ്റിയിലും ശക്തമായി പ്രതിഫലിക്കും.
മറുവശത്ത്, സാമ്പത്തികമാന്ദ്യം, ഉയർന്ന പലിശ, ആഗോള അനിശ്ചിതത്വം എന്നീ സാഹചര്യങ്ങളിൽ നിക്ഷേപകർ സ്ഥിരതയും സുരക്ഷയുമുള്ള നിക്ഷേപങ്ങൾ തേടിപ്പോകും. അപ്പോൾ ഡെറ്റ് നിക്ഷേപങ്ങളാവും നിങ്ങളുടെ പോർട്ട്ഫോളിയോയെ താങ്ങിനിർത്തുക.
അസെറ്റ് അലോക്കേഷൻ അഥവാ ആസ്തിവിഭജനം നിർണായകമാവുന്നതും ഈ സാഹചര്യത്തിലാണ്.
എന്നാൽ, ഈ ആശയം നടപ്പിലാക്കുക സാധാരണ നിക്ഷേപകനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. വില കുറയുമ്പോൾ വാങ്ങുക, വില കൂടുമ്പോൾ വിൽക്കുക എന്നത് ലളിതമെന്നു തോന്നാം.
പക്ഷേ, വിപണി സെന്റിമെന്റ്സിനെ മറികടന്നു ശരിയായ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടാണ്. മാർക്കറ്റ് ഉയരുമ്പോൾ അമിത ആത്മവിശ്വാസവും ഇടിയുമ്പോൾ ഭയവുമാവും നിക്ഷേപകരെ ഭരിക്കുക.
പലപ്പോഴും ഉയർന്ന വിലയ്ക്കു വാങ്ങി നഷ്ടത്തിൽ വിൽക്കുന്ന സ്ഥിതി ഉണ്ടാവുന്നതും അതുകൊണ്ടാണ്.
എന്നാൽ, ശരിയായ അസെറ്റ് അലോക്കേഷൻ സ്വന്തമായി നടപ്പാക്കാൻ പ്രായോഗിക വെല്ലുവിളികൾ ഏറെയാണ്. സ്ഥിരമായ പോർട്ട്ഫോളിയോ നിരീക്ഷണം, സമയോചിതമായ റീബാലൻസിങ്, നികുതിബാധ്യതകൾ, എക്സിറ്റ് ലോഡുകൾ ഇവയെല്ലാം ചെറുകിടക്കാർക്ക് ഇതു സങ്കീർണമാക്കും.
ഈ സാഹചര്യത്തിൽ പരിഗണിക്കാവുന്ന മാർഗമാണ് ഡൈനാമിക് അസെറ്റ് അലോക്കേഷൻ ആക്ടീവ് ഫണ്ട് ഓഫ് ഫണ്ട്സ് (FoF).
ഒരു ഫണ്ടിലൂടെത്തന്നെ വിവിധതരം ഇക്വിറ്റിഫണ്ടുകളിലും ഡെറ്റ് മ്യൂച്വൽഫണ്ടിലും നിക്ഷേപം നടത്താം എന്നതാണ് ഇവയുടെ മികവ്. മാത്രമല്ല, വിപണി സാഹചര്യം അനുസരിച്ച് ഈ ഫണ്ട് സ്വയം റീബാലൻസിങ് നടത്തും.
ആഗോള സാമ്പത്തിക സാഹചര്യങ്ങളും വിപണി ചാഞ്ചാട്ടങ്ങളും പരിഗണിക്കുമ്പോൾ ഡൈനാമിക് അസെറ്റ് അലോക്കേഷൻ ഏറ്റവും മികച്ച നിക്ഷേപ സമീപനമാണ്. മാറിവരുന്ന വിപണി സാഹചര്യങ്ങളിൽ സമാധാനത്തോടെ നിക്ഷേപിക്കാനും സാധിക്കും.
ആക്ടീവ് ഫണ്ട് ഓഫ് ഫണ്ട്: മെച്ചങ്ങൾ
∙ ഓഹരി വിഹിതം 35%മുതൽ 100%വരെയും കടപ്പത്രങ്ങൾ 0%മുതൽ 65%വരെയും ക്രമീകരിക്കാൻ ആക്ടീവ് ഫണ്ട് ഓഫ് ഫണ്ടുകൾക്കു സാധിക്കും.
ഈ മാറ്റം ഫണ്ടിനുള്ളിൽത്തന്നെ ആയതിനാൽ, സ്കീമുകൾ മാറ്റുമ്പോഴുണ്ടാകുന്ന നികുതിബാധ്യത ഒഴിവാക്കാനുമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

