കോട്ടയം ∙ 113 വർഷങ്ങൾക്കു മുൻപു ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യത്തിൽ ശിഷ്യൻ സ്വാമി ബോധാനന്ദ പ്രതിഷ്ഠ നടത്തിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ തീർഥാടന കേന്ദ്രമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചതിന്റെ ആഹ്ലാദത്തിലാണ് ഭക്തർ. 1928 ജനുവരി 16ന് നാഗമ്പടം മഹാദേവ ക്ഷേത്രത്താങ്കണത്തിലെ തേന്മാവിൻചുവട്ടിൽ വിശ്രമിക്കുമ്പോഴാണ് വ്രതാനുഷ്ഠാനങ്ങളോടെയുള്ള ശിവഗിരി തീർഥാടനമെന്ന ആശയം ഗുരുവിന് മുന്നിൽ ശിഷ്യർ വയ്ക്കുന്നത്.
തീർഥാടനത്തിന് ഗുരു അനുമതി അരുളിയെങ്കിലും 1932 ഡിസംബർ 24 നാണ് നാഗമ്പടത്തുനിന്ന് ആദ്യ തീർഥാടക സംഘം യാത്രയായത്.
1933 ജനുവരി ഒന്നിന് ഇവർ ശിവഗിരിയിൽ എത്തി. ശിവനും സുബ്രഹ്മണ്യനും ശ്രീനാരായണ ഗുരുവുമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ.
തീർഥാടന കേന്ദ്രമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നടപ്പാക്കാനുള്ള പദ്ധതികളുടെ ആലോചന യൂണിയൻ തുടങ്ങി. 39 MINUTES AGO 1 HOUR 45 MINUTES AGO 1 HOUR 59 MINUTES AGO ക്ഷേത്ര വരുമാനത്തിന്റെ ഒരു വിഹിതം ഉപയോഗിച്ച് സന്നദ്ധപ്രവർത്തനങ്ങളടക്കം നടത്താനാണ് തീരുമാനം. കൂടുതൽ പദ്ധതികളുടെ ആലോചനയ്ക്കായി യോഗം ചേരും.
ക്ഷേത്ര നവീകരണത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കുമായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.
മഹാശിവരാത്രിയിൽ സഹസ്ര കുംഭാഭിഷേകം
എസ്എൻഡിപിയുടെ ഒന്നു മുതൽ 108 വരെ ശാഖകൾക്ക് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയത് നാഗമ്പടം ക്ഷേത്രമുറ്റത്ത് നിന്നാണ്. എസ്എൻഡിപി യോഗം പ്രഥമ ജനറൽ സെക്രട്ടറി മഹാകവി കുമാരനാശാന്റെ ആദ്യത്തെ സ്മൃതിമണ്ഡപമായ കവികുമാരമന്ദിരവും ക്ഷേത്ര വളപ്പിലുണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ള നാഗമ്പടത്തെ പിതൃസായൂജ്യ മണ്ഡപവും പ്രസിദ്ധമാണ്.
നാഗമ്പടം മഹാശിവരാത്രി സഹസ്ര കുംഭാഭിഷേകം, ശിവശതക അഖണ്ഡനാമജപയജ്ഞം എന്നിവ ആഘോഷിക്കുമെന്നും എസ്എൻഡിപി കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, ജോയിന്റ് കൺവീനർ വി.ശശികുമാർ എന്നിവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

