പയ്യന്നൂരില് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ചികിത്സയിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും കുട്ടിക്ക് ജനറൽ അനസ്തേഷ്യ നൽകേണ്ട
സാഹചര്യമുണ്ടായിരുന്നില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സമാനമായ കണ്ടെത്തലുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സംഭവദിവസം രാവിലെ 10.15-നാണ് കുട്ടി ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയത്. എന്നാൽ വൈകിട്ട് 4.15-ഓടെയാണ് അനസ്തേഷ്യ നൽകിയത്.
ഈ സമയം ആശുപത്രിയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായിരുന്നോ എന്ന കാര്യത്തിൽ ഗൗരവമായ സംശയങ്ങൾ ഉയരുന്നുണ്ട്. ഡോക്ടർമാർക്കെതിരെ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കാമെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തുകയുണ്ടായി.
റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ പൊലീസിന് കൈമാറും. മെഡിക്കൽ ബോർഡ് യോഗത്തിനിടെ ഡിഎംഒയും സർക്കാർ പ്ലീഡറും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു.
യോഗത്തിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കാൻ ഡിഎംഒ അനുമതി നൽകിയതിനെ പ്ലീഡർ ശക്തമായി എതിർത്തതാണ് തർക്കത്തിന് വഴിവെച്ചത്. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനാണ് ദേവാൻഷ് ശൗര്യ.
കഴിഞ്ഞ ഞായറാഴ്ച കളിക്കുന്നതിനിടെ വീണ് കുട്ടിയുടെ ചുണ്ടിലും താടിയിലും പരിക്കേറ്റിരുന്നു. മുറിവിന് സ്റ്റിച്ച് ഇടുന്നതിനായി പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയതിനു പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലായി.
തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

