മൂന്നാർ ∙ വഴിയോരക്കടകൾ തകർത്ത പടയപ്പ പച്ചക്കറികൾ തിന്നു. ഇന്നലെ പുലർച്ചെ നാലിനാണ് പടയപ്പ മാട്ടുപ്പെട്ടിയിലിറങ്ങി രണ്ട് വഴിയോരക്കടകൾ തകർത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന പച്ചക്കറികൾ തിന്നത്.
ഇതിനു ശേഷം മടങ്ങിയ പടയപ്പ ആർ ആൻഡ് ഡി വഴി ഗുണ്ടുമലയിലെത്തി.
മദപ്പാടിൽ തുടരുന്ന പടയപ്പ കഴിഞ്ഞ ഒരു മാസമായി മറ്റ് ആനകളോടെപ്പം ചൊക്കനാട് വട്ടക്കാട്, ഗൂഡാർവിള, പെരിയവര പുതുക്കാട് മേഖലകളിലായിരുന്നു. മദപ്പാടിലായ പടയപ്പയെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി 12 അംഗ ആർആർടി സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്.
വെറ്ററിനറി ഡോക്ടർ, ഡപ്യൂട്ടി റേഞ്ചർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ഷിഫ്റ്റുകളിലാണ് ഇവർ പടയപ്പയെ നിരീക്ഷിക്കുന്നത്. 1 HOUR 5 MINUTES AGO 1 HOUR 19 MINUTES AGO 1 HOUR 19 MINUTES AGO …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

