വിതുര∙ തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട്ടെ വീടിന്റെ അടുക്കളയിൽ പൊട്ടിത്തെറി; രണ്ടു പേർക്കു പരുക്ക്. പാനയ്ക്കോട് സ്വദേശി ഭജൻ ലാലിനും സുഹൃത്ത് പ്രണവിനുമാണു പരുക്കേറ്റത്.
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു പിന്നാലെ വിജയാഘോഷത്തിനായി ഉപയോഗിക്കാൻ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് പൊട്ടിയത് എന്നാണ് പ്രാഥമിക നിഗമനം.
വലിയമല പൊലീസ് അന്വേഷണം ആരംഭിച്ചു. അമിട്ട് ഉൾപ്പെടെ പതിനഞ്ചോളം പടക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
വീട്ടിലെ ഗ്രൈൻഡിങ് ജോലിക്കിടെ തീപ്പൊരി വീണതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് നിഗമനം. പരുക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

