തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മുതൽ രാത്രി 12 വരെ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. മത്സരവേദിക്ക് ചുറ്റുമുള്ള സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണങ്ങൾ.
നിരോധിച്ചിരിക്കുന്ന പാർക്കിങ് മേഖലകൾ:
വെട്ടുറോഡ്, കഴക്കൂട്ടം, മുക്കോല, എൻഎച്ച് 66 റോഡ്, സർവീസ് റോഡ്, കഴക്കൂട്ടം അമ്പലത്തിൻകര, കാര്യവട്ടം എൻഎച്ച് ബൈപാസ് റോഡ്, അമ്പലത്തിൻകര കുമിഴിക്കര സ്റ്റേഡിയം ഗേറ്റ് 4, കുരിശടി, കാര്യവട്ടം റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് പാർക്കിങ് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. യാത്രാ തിരിച്ചുവിടലുകൾ:
* തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കാര്യവട്ടം, ശ്രീകാര്യം വഴി തിരിഞ്ഞ് ഉള്ളൂർ, ആക്കുളം വഴി ബൈപാസ് വഴിയായി യാത്ര തുടരേണ്ടതാണ്.
* ആറ്റിങ്ങൽ നിന്നും കാര്യവട്ടം, ശ്രീകാര്യം വഴി നഗരത്തിലേക്ക് പ്രവേശിക്കേണ്ട
കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ വെട്ടുറോഡ്, ചന്തവിള, കാട്ടായിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം എന്നീ റൂട്ടുകൾ ഉപയോഗിക്കണം.
* പോത്തൻകോട് ഭാഗത്തുനിന്നും തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ കാട്ടായിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം വഴി പോകേണ്ടതാണ്. കാണികൾക്കായുള്ള പാർക്കിങ് സൗകര്യങ്ങൾ:
മത്സരം കാണാനെത്തുന്ന കാണികൾക്കായി ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന് സമീപമുള്ള ഗ്രൗണ്ട്, അമ്പലത്തിൻകര ജംക്ഷൻ മുസ്ലിം ജമാ അത്തിന്റെ പാർക്കിങ് ഗ്രൗണ്ട്, അൽസാജ് കൺവൻഷൻ സെന്റർ, രാഗം കൺവൻഷൻ സെന്റർ പാർക്കിങ് ഗ്രൗണ്ടുകൾ, ജിഞ്ചർ ഹോട്ടൽ പാർക്കിങ്, കേരള യൂണിവേഴ്സിറ്റി ക്യാംപസ് പാർക്കിങ് ഗ്രൗണ്ട്, കാര്യവട്ടം എൽഎൻസിപിഇ, യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ട്, ബിഎഡ് കോളജ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

