മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി നിയമനടടികളിൽ നിന്നും ഒളിവിൽ കഴിഞ്ഞു വന്ന പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. 1994-ൽ പ്രദേശത്തെ പള്ളിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട
കേസിൽ പ്രതിയായ ബെനഡിക്ട് (64) ആണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. വെട്ടുതുറ ശാന്തിപുരം സൈനാ മൻസിലിൽ താമസിക്കുന്നയാളാണ് ഇദ്ദേഹം.
സംഭവബഹുലമായ ആ വർഷം പള്ളി അങ്കണത്തിൽ നടന്ന സംഘർഷത്തിനിടയിൽ കൂട്ടമണി അടിച്ച് ആളുകളെ സംഘടിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ഏകദേശം 25-ഓളം പേരെ പ്രതികളാക്കി പൊലീസ് അന്ന് കേസെടുത്തിരുന്നു.
കേസിലെ മറ്റ് പ്രതികളെല്ലാം നിയമനടടികൾക്ക് വിധേയരായെങ്കിലും ബെനഡിക്ട് മാത്രം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ ലോങ് പെൻഡിംഗ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ഇതിനിടയിൽ ഇയാൾ നാട്ടിൽ തിരിച്ചെത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
എന്നാൽ ഇയാളുടെ വീടിനു സമീപത്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആ പ്രദേശത്തുള്ള ആർക്കും ഇയാളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ കർശന നിർദ്ദേശപ്രകാരം കഠിനംകുളം എസ്ഐ അനൂപ് നേതൃത്വം നൽകിയ പൊലീസ് സംഘമാണ് ഒടുവിൽ പ്രതിയെ പ്രദേശത്തുനിന്നും പിടികൂടിയത്.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

