ബേപ്പൂർ∙ അരക്കിണർ അങ്ങാടിയിൽ നഗരത്തിലേക്കുള്ള ബസ് വെയ്റ്റിങ് ഷെഡ് അപകടനിലയിൽ. മേൽക്കൂരയുടെ ഇരുമ്പ് ഷീറ്റുകൾ നശിച്ച ഷെഡ് തകർച്ചയുടെ വക്കിലാണ്.
തൂണുകൾ പലയിടത്തും തുരുമ്പെടുത്തു. മഴ പെയ്താൽ ഷെഡിൽ നിൽക്കുന്നവർ നനയും.
ബസ് കാത്തു നിൽക്കാൻ എത്തുന്നവർക്കു ശ്രദ്ധ മാറിയാൽ ദേഹത്തു മുറിവേൽക്കാനും സാധ്യതയേറെ.
ഇരിക്കാൻ 2 പ്ലാസ്റ്റിക് സ്റ്റൂളുകൾ മാത്രമാണുള്ളത്. അരക്കിണർ, പാറപ്പുറം, ഗോവിന്ദവിലാസ് പരിസരം, മുണ്ടകപ്പാടം, ചാക്കേരിക്കാട് മേഖലയിലെ യാത്രക്കാർ നഗരത്തിലേക്കെത്താൻ ബസ് കാത്തിരിക്കുന്ന ഇടമാണ് ദുരവസ്ഥയിലുള്ളത്.
ബേപ്പൂർ–വട്ടക്കിണർ റോഡ് വികസനത്തിന് പദ്ധതി ഉള്ളതിനാലാണു വെയ്റ്റിങ് ഷെഡ് പുതുക്കി നിർമിക്കാത്തതത്രെ. എന്നാൽ റോഡ് വികസിപ്പിക്കും വരെ ഷെഡിനു ആയുസ്സുണ്ടാകില്ല.
അപകടം പതിയിരിക്കുന്ന കാത്തിരിപ്പുകേന്ദ്രം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കണം എന്ന ആവശ്യം ഉയർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

