പത്തു വർഷം മുൻപ് നടന്ന ഒരു തൊഴിൽമേളയിൽ ഒരേ ലക്ഷ്യവുമായി എത്തിയ രണ്ടു സുഹൃത്തുക്കൾ ഇന്ന് വിജയത്തിന്റെ പടിവാതിലിൽ. തൊഴിലന്വേഷകർക്കും തൊഴിൽദാതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന രീതിയിൽ വികസിപ്പിച്ചെടുത്ത ‘ഹയർ യു സൂൺ’ (www.hireyousoon.com) എന്ന പോർട്ടൽ ഇന്ന് ഗൂഗിൾ തിരച്ചിലുകളിൽ മുൻനിരയിലാണ്.
എച്ച്ആർ-ടെക് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സ്റ്റാർട്ടപ്പിന്റെ ആസ്ഥാനം കോഴിക്കോട് ആണ്. കോഴിക്കോട് സ്വദേശിയായ എ.വിഭുവും മലപ്പുറം സ്വദേശിയായ പി.ടി.മുഹമ്മദ് ഫാസിലും സൈബർ പാർക്കിൽ നടന്ന തൊഴിൽമേളയിൽ വെച്ചാണ് യാദൃശ്ചികമായി കണ്ടുമുട്ടുന്നത്.
തുടർന്ന് ഇവർ ഒന്നിച്ച് ജോലി ചെയ്യാൻ ആരംഭിക്കുകയും സൗഹൃദം വളരുകയും ചെയ്തു. വിദേശ കമ്പനിയുമായി ബന്ധപ്പെട്ട
ഒരു വെബ്സൈറ്റ് പ്രോജക്ട് ചെയ്യുന്ന വേളയിലാണ് ഉദ്യോഗാർത്ഥികൾക്കും കമ്പനികൾക്കും ഒരേസമയം പ്രയോജനപ്പെടുന്ന ഒരു പോർട്ടൽ നിർമ്മിക്കാമെന്ന ആശയം ഇരുവരുടെയും മനസ്സിൽ ഉദിക്കുന്നത്. ഇതിന്റെ തുടർച്ചയായി ഹൈലൈറ്റ് ബിസിനസ് പാർക്കിൽ സൂൺസോഫ്റ്റ് സോഫ്റ്റ്വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇവർ കമ്പനി ആരംഭിക്കുകയായിരുന്നു.
ഇവരുടെ സംരംഭമായ ‘ഹയർ യൂ സൂൺ’ ഇതിനോടകം തന്നെ സ്റ്റാർട്ടപ് ഇന്ത്യയുടെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും ഔദ്യോഗിക അംഗീകാരം സ്വന്തമാക്കിയിട്ടുണ്ട്. തൊഴിൽ തേടുന്നവർക്ക് തങ്ങളുടെ യോഗ്യതകളും മുൻകാല ജോലിപരിചയവും ഉൾപ്പെടുത്തി ഈ പോർട്ടലിൽ വ്യക്തിഗത അക്കൗണ്ട് നിർമ്മിക്കാം.
കൂടാതെ, കമ്പനികൾക്ക് തങ്ങളുടെ സ്ഥാപനത്തിലെ ഒഴിവുകൾ ഈ സംവിധാനത്തിലൂടെ ഉദ്യോഗാർത്ഥികളെ നേരിട്ട് അറിയിക്കാനും സാധിക്കും. യാതൊരുവിധ ഇടനിലക്കാരുടെയും സഹായമില്ലാതെ കമ്പനികൾക്ക് തൊഴിലന്വേഷകരുടെ വിവരങ്ങൾ നേരിട്ട് പരിശോധിച്ച് അനുയോജ്യരായവരെ തിരഞ്ഞെടുക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോബ് ഫെയറുകൾ സംഘടിപ്പിക്കാൻ സാധിക്കുന്നു എന്നതാണ് ‘ഹയർ യൂ സൂൺ’ എന്ന പ്ലാറ്റ്ഫോമിനെ കൂടുതൽ ജനപ്രിയമാക്കുന്നത്. കമ്പനികൾ, ഉദ്യോഗാർത്ഥികൾ, പരിശീലന കേന്ദ്രങ്ങൾ, ക്യാംപസുകൾ, ജോബ് ഫെയർ സംഘാടകർ എന്നിവരെ ഒറ്റ പ്ലാറ്റ്ഫോമിൽ ഒന്നിപ്പിക്കുന്ന ‘സാസ് ഹൈബ്രിഡ് ഹയറിങ് മാനേജ്മെന്റ്’ സംവിധാനമാണ് ഇതിനായി പ്രവർത്തിക്കുന്നത്.
ഇതിനുപുറമെ, കമ്പനികൾക്ക് ഓൺലൈനായി വോക്ക്-ഇൻ ഇന്റർവ്യൂകൾ നടത്താനുള്ള സാങ്കേതിക സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കൃത്രിമ ബുദ്ധി അഥവാ എഐ (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ വിശകലനം ചെയ്ത്, കമ്പനികൾക്ക് ആവശ്യാനുസൃതമുള്ള യോഗ്യതയുള്ളവരെ വളരെ ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തി തിരഞ്ഞെടുക്കാനും ഈ പോർട്ടൽ വഴി സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

