വർഷങ്ങളായി ഗാലക്സി ഉപകരണങ്ങളിൽ ഡിഫോൾട്ട് മെയിൽ ക്ലയന്റായി ജിമെയിൽ ഉപയോഗിച്ചുവന്ന ഉപയോക്താവ്, ആപ്പ് ഉപേക്ഷിച്ച് സാംസങ് ഇമെയിലേക്ക് പൂർണ്ണമായും മാറിയ അനുഭവം പങ്കുവെക്കുന്നു. ജിമെയിലിലെ അനാവശ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ഫീച്ചറുകളുടെ അതിപ്രസരവും, കൃത്യസമയത്ത് നോട്ടിഫിക്കേഷനുകൾ ലഭിക്കാതെ പോയതുമാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് പ്രധാന കാരണം.
ജിമെയിൽ ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങൾ ആപ്പ് കൂടുതൽ വൃത്തിഹീനമായി മാറുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഗൂഗിൾ സമീപകാലത്ത് ജിമെയിലിൽ കൊണ്ടുവന്നത്. സുമറൈസ് നഡ്ജുകൾ, ഹെൽപ് മി റൈറ്റ് പ്രോംപ്റ്റുകൾ തുടങ്ങിയ AI ടൂളുകൾ അനാവശ്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.
ജെമിനി ഫീച്ചറുകൾ ഓഫ് ചെയ്യുയാണെങ്കിൽ തന്നെ അത് കലണ്ടർ, ഡോക്സ് തുടങ്ങിയ മറ്റ് ഗൂഗിൾ വർക്ക്സ്പേസ് ആപ്പുകളെയും ബാധിക്കുന്നു. ഈ നിയന്ത്രണങ്ങൾ കാരണം ഉൽപ്പാദനക്ഷമത നഷ്ടപ്പെടുകയും ക്ലാസിക് ജിമെയിൽ അനുഭവത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയും ചെയ്തു.
ഇതിനെല്ലാം പുറമെ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പുഷ് നോട്ടിഫിക്കേഷനുകൾ പൂർണ്ണമായി നിലച്ചുപോയത് നിർണായക സന്ദേശങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കി. സാംസങ് ഇമെയിലേക്ക് മാറിയപ്പോൾ ജിമെയിലിന്റെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമായി ഗാലക്സി ഫോണുകളിൽ ഉപയോഗിച്ചുതുടങ്ങിയ സാംസങ് ഇമെയിൽ പിന്നീട് സ്ഥിരമായി ആശ്രയിക്കുകയായിരുന്നു.
ജെമിനി ടൂളുകളുടെ ശല്യമില്ലാത്ത പരമ്പരാഗത ഇന്റർഫേസാണ് ഇതിലുള്ളത്. വ്യത്യസ്ത അക്കൗണ്ടുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും, കളർ-കോഡ് ചെയ്യാനും, പ്രധാനപ്പെട്ട
കോൺടാക്റ്റുകൾക്കായി വിഐപി ടാബ് ഉപയോഗിക്കാനും സാധിക്കുന്നു. ജിമെയിലിനെ അപേക്ഷിച്ച് സാംസങ് ആപ്പിൽ മെസേജുകൾ കൃത്യസമയത്ത് ലഭിക്കുകയും നോട്ടിഫിക്കേഷൻ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തു.
കൂടാതെ, ഗാലക്സി ഫോണുകളിലും ടാബ്ലെറ്റുകളിലും സാംസങ് ഇമെയിലിന്റെ വേഗതയും പ്രകടനവും മികച്ചതാണ്. മീഡിയ ഫയലുകൾ തടസ്സമില്ലാതെ ലോഡ് ആകുന്നു.
സുരക്ഷിതമായി ഇമെയിലുകൾ സൂക്ഷിക്കാൻ സെക്യൂർ ഫോൾഡറുമായി ഇത് മികച്ച രീതിയിൽ സമന്വയിപ്പിക്കപ്പെടുന്നു. ജിമെയിലിന്റെ സങ്കീർണ്ണതകളിൽ നിന്നും AI ശല്യങ്ങളിൽ നിന്നും മോചനം നേടി ലളിതവും വേഗതയേറിയതുമായ സേവനമാണ് സാംസങ് ഇമെയിൽ നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

