ദേശീയപാതയിലെ ടോൾ ബൂത്ത് ഒഴിവാക്കാനായി ചെറിയ വഴിയിലൂടെ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. പന്തീരാങ്കാവ് കുന്നത്തുപാലം കൂടത്തുംപാറ റോഡിൽ മാമ്പുഴ ബണ്ടിന് സമീപമാണ് ഈ അപകടം ഉണ്ടായത്.
കോഴിക്കോട്ടു നിന്ന് കൊണ്ടോട്ടിയിലേക്ക് സഞ്ചരിക്കുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളി രാത്രി പന്ത്രണ്ടോടെയാണ് കോഴിക്കോട് നിന്ന് കൊണ്ടോട്ടിയിലേക്കുള്ള യാത്രാമധ്യേ ഈ സംഭവം നടന്നത്.
അപരിചിതമായ ഉൾറോഡിലൂടെയുള്ള യാത്രയ്ക്കിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം പുഴയിലേക്ക് പതിക്കുകയുമായിരുന്നു. മലപ്പുറം ഇരുമ്പുഴി സ്വദേശികളായ പിശുഹൈബ്(35), ഉനൈസ്(33) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ചെറിയ പരുക്കുകളോടെ ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രാത്രി ഒന്നോടെ ക്രെയിൻ സ്ഥലത്തെത്തി വാഹനം പുഴയിൽ നിന്ന് ഉയർത്തി മാറ്റുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

