ഊട്ടി∙ പന്തല്ലൂരിലെ ഇരുമ്പുപാലത്തിനു സമീപം കമ്പിവേലിയിൽ കാൽ കുടുങ്ങിയ നിലയിൽ കാണപ്പെട്ട പുലിയെ രക്ഷിച്ചു.
സ്വകാര്യ തേയിലത്തോട്ടത്തിലെ വേലിയിലാണ് പുലി കുടുങ്ങിയത്. പുലിയുടെ മുരൾച്ച കേട്ട
തോട്ടം തൊഴിലാളികൾ അറിയിച്ചതനുസരിച്ച് എത്തിയ വനം ജീവനക്കാർ ഇതിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് മുതുമല കടുവസങ്കേതത്തിലെ ഡോക്ടർ രാജേഷ് കുമാർ അതിനെ മയക്കുവെടി വച്ചാണ് പിടിച്ചത്. പുലിക്ക് കാലിൽ കമ്പി കുടുങ്ങിയ വ്രണത്തിന് ചികിത്സ നൽകിവരികയാണ്. ചികിത്സയ്ക്കു ശേഷം ഇതിനെ കാട്ടിൽ വിട്ടയയ്ക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

