കൽപറമ്പ്∙ ഒരുകാലത്ത് ഫുട്ബോൾ മേളകളുടെ സ്ഥിരം വേദിയായിരുന്ന കൽപറമ്പ് ബിവിഎം ഹയർ സെക്കൻഡറി സ്കൂൾ മൈതാനം ശോചനീയ അവസ്ഥയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും നവീകരിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി നാട്ടുകാരും പൂർവ വിദ്യാർഥികളും രംഗത്ത്. കൽപറമ്പ് ഫൊറോനയുടെ കീഴിലുള്ള ബിഷപ് വാഴപ്പിള്ളി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടാണ് കുണ്ടും കുഴിയും ചെളിയും നിറഞ്ഞ് നശിക്കുന്നത്. പൂമംഗലം പഞ്ചായത്തിലെ ഏറ്റവും വലിയ മൈതാനം കൂടിയാണിത്. കളികളും കളിക്കാരും ഇല്ലാതായതോടെ ഗ്രൗണ്ടിന്റെ ഒരുഭാഗം സാമൂഹികവിരുദ്ധർ കയ്യേറിയ അവസ്ഥയാണ്.
ഇവർ വാഹനങ്ങളിൽ എത്തി സാഹസികപ്രകടനങ്ങൾ നടത്തുന്നത് ജീവന് ഭീഷണിയാണെന്ന് നാട്ടുകാർ പറഞ്ഞു.
ഗതികെട്ട് വിദ്യാർഥികൾ സ്കൂളിനോടു ചേർന്നുള്ള ഭാഗം കല്ലും കട്ടയും വച്ച് ചരടുകെട്ടി അതിർത്തി തിരിച്ചിരിക്കുകയാണ്. കളിസ്ഥലത്തിന് മധ്യത്തിലൂടെ നടപ്പാത ഉണ്ടെന്നു പറഞ്ഞാണ് മൈതാനം നവീകരിക്കാൻ അധികൃതർ തയാറാകത്തതെന്ന് പൂർവ വിദ്യാർഥികൾ പറയുന്നു. എന്നാൽ വില്ലേജ് രേഖകളിലും പഞ്ചായത്ത് രേഖകളിലും അത്തരത്തിലൊരു നടപ്പാതയില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ഇല്ലാത്ത നടപ്പാതയുടെ പേരിലാണ് പഞ്ചായത്തിലെ തന്നെ ഏക പ്ലസ്ടു വിദ്യാലയത്തിലെ ഗ്രൗണ്ട് നവീകരിക്കാതെ നശിക്കുന്നതെന്നു പൂർവ വിദ്യാർഥികൾ ആരോപിച്ചു. മൈതാനം ആധുനിക രീതിയിൽ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും അധ്യാപകരും വിദ്യാർഥികളും പൂർവ വിദ്യാർഥികളും ചേർന്ന് മന്ത്രി ആർ.
ബിന്ദുവിനും പഞ്ചായത്തിനും ബിഷപ് മാർ പോളി കണ്ണൂക്കാടനും രൂപത കോർപറേറ്റ് വിദ്യാഭ്യാസ മാനേജർക്കും അപേക്ഷ നൽകിയിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

