റാന്നി ∙ മഴക്കാലത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കം തടയുന്നതിനും ജലമൊഴുക്ക് സുഗമമാക്കുന്നതിനുമായി നദികളിലെയും തോടുകളിലെയും എക്കലും മണ്ണും നീക്കം ചെയ്ത് സ്വാഭാവിക ആഴം തിരികെപിടിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് മാർത്തോമ്മ സഭ ഭദ്രാസന വികസനസംഘം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രമേയം യോഗം അംഗീകരിച്ചു.
ഭദ്രാസന ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ റവ. എ.എബ്രഹാം, ബെന്നി പുത്തൻ പറമ്പിൽ, മനോജ് ഡേവിഡ് കോശി, അനു ഫിലിപ്പ്, മേജർ എം.ജി.
വർഗീസ്, സാം വർഗീസ് മുള്ളുംകാട്ടിൽ, ജോമിനി എബ്രഹാം, കെ.കെ. ജോൺസൺ, തോമസ് മാത്യം, ജോജി മാത്യം, സുനിൽ പി.
എബ്രഹാം തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

