മുന്തിരിത്തോപ്പുകൾ കാണാൻ ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ലെന്ന് തെളിയിക്കുകയാണ് പാലക്കാട് അമ്പലപ്പാറ പാറോക്കോട്ട് ഷമീർ. സ്വന്തം വീടിന്റെ മുറ്റത്ത് ജൈവരീതിയിൽ മുന്തിരി കൃഷി ചെയ്ത് മികച്ച വിജയം നേടിയിരിക്കുകയാണ് അദ്ദേഹം.
വീട്ടുമുറ്റം മുഴുവൻ പന്തലിച്ച് കിടക്കുന്ന വള്ളികളിൽ കുലകുലയായാണ് മുന്തിരികൾ കായ്ച്ചുനിൽക്കുന്നത്. പാകമായവ ഉൾപ്പെടെ നാൽപതിലധികം കുലകളാണ് നിലവിൽ ഈ ചെടിയിലുള്ളത്.
കാഴ്ചയിൽ മനോഹരമായ ഈ മുന്തിരിത്തോപ്പ് കാണികളുടെ മനം കവരുകയാണ്. കൃത്യം എട്ടു മാസം മുൻപാണ് ഷമീർ ഈ മുന്തിരിച്ചെടി നട്ടുപിടിപ്പിച്ചത്.
കംബോഡിയൻ ഇനത്തിൽപെട്ട ഈ മുന്തിരിക്ക് ചെറുപുളിയോടുകൂടിയ മധുരമാണ് പ്രത്യേകത.
ഒരു കുലയിൽ തന്നെ ധാരാളം മുന്തിരികൾ ഉണ്ടെന്നതും പ്രത്യേകതയാണ്. മുന്തിരിക്കിന് പുറമെ മറ്റ് നിരവധി ഫലവൃക്ഷങ്ങളും ഷമീറിന്റെ വീട്ടുവളപ്പിലുണ്ട്.
സ്വന്തമായി ബഡ് ചെയ്ത വിവിധയിനം മാവുകൾ, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയെല്ലാം ഇവിടെ ജൈവവളം മാത്രം ഉപയോഗിച്ചാണ് പരിപാലിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

